താൾ:Kambarude Ramayana kadha gadyam 1922.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൦ കമ്പരുടെ രാമായണകഥ മന്ത്രത്താൽ ഗുണം സിദ്ധിച്ചവനാണു സമ്പാതി. ആ ദേ വന്റെ കാര്യാർത്ഥം പ്രാണനെ ബലി കഴിച്ചവനാണു ജ ടായു. അവർ രണ്ടു പേരും രാമഭക്തന്മാരാണ്. അതു കൊണ്ടു ഈ സമുദ്രം ചാടുവാൻ ആർക്കാണു കഴിയുക, അ താണു് എനിക്കറിയേണ്ടത്.

       ജാംബവാന്റെ ഈ ചോദ്യത്തിന്നുത്തരമായി ധൈര്യ

മായി ആരും ഒന്നും പറഞ്ഞില്ല. ചാടാൻ സാധിക്കു മെങ്കിലും ഇങ്ങോട്ടു ചാടുവഅൻ അശക്തനാണെന്നു അംഗദൻ പറഞ്ഞു. ഇതു കേട്ട് ജാംബവാൻ വീണ്ടും പറഞ്ഞു:__ ജാംബവാൻ __അഞ്ജനാത്മജനായ ഹനുമാനെന്താണു ഒന്നും മിണ്ടാതിരിക്കുന്നത്? ഞങ്ങളൊക്കെ നിന്നെ സഹായി പ്പാൻ മാത്രമായി വന്നവരാണ്. കാര്യസാദ്ധ്യത്തെ സം ബന്ധിച്ച ഭാരമൊക്കെ നിണക്കാണുള്ളത്. വിശേഷിച്ച് സീതാദേവിയെ കണ്ടാൽ അടയാളമായി കൊടുക്കേണ്ട തായ അംഗുലീയകം രാമഭദ്രൻ നിന്റെ പക്കലാണു ത ന്നിട്ടുള്ളത്. നിണക്കു ഈ സമുദ്രലംഘനം ഒരിക്കലും അ സാദ്ധ്യമാവാൻ തരമില്ല. ജനിച്ചു വീണ ഉടനെ സൂര്യ നെ പിടിച്ചു ഭക്ഷിപ്പാൻ ആദിത്യമാർഗ്ഗം വരെ ഉയർന്ന നി ന്നുടെ പൂരവ്വ ചരിത്രം ഞാനറിയും.

       എന്നു പറഞ്ഞ് ഹനുമാന്റെ പൂരവ്വചരിത്രങ്ങൾ ജാംബ

വാൻ വിസ്തരിച്ചു് എല്ലാവരേയും മനസ്സിലാക്കി. തന്റെ ച രിത്രങ്ങളെ പറഞ്ഞു കേട്ടപ്പോൾ ഹനുമാനു പൂരവ്വസ്മരണയു ണ്ടാവുകയും തന്റെ വിശ്വരൂപമെടുത്ത് മഹേനേദ്രന്റെ മുക ളിൽകയറി ലങ്കാരാജധാനിയെ ലക്ഷ്യമാക്കി പായുകയും

ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/94&oldid=161739" എന്ന താളിൽനിന്ന് ശേഖരിച്ചത്