താൾ:Kambarude Ramayana kadha gadyam 1922.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൬ കമ്പരുടെ രാമായണകഥ ണൻ ഇച്ഛാഭംഗത്തോടും കോപത്തോടും മടങ്ങിപ്പോകയും ചെയ്തു. ദേവിയാണെങ്കിൽരാവണന്റെ കർണ്ണശൂലമായവാ ക്കുകൾകേട്ട് ദു:ഖിച്ച് , 'ഇങ്ങിനെ ജീവിക്കുന്നതിനെക്കാൾ പ്രാണഹാനി വരുത്തുകയാണ് നല്ലത്.'എന്നു പറഞ്ഞു വി ലപിച്ചു തുടങ്ങി.ഈ സംഭവമെല്ലാം കണ്ടും കേട്ടും കൊണ്ടി രുന്ന ഹനൂമാൻ ഇതുതന്നെയാണ് ദേവിയെ കാണ്മാൻ നല്ല അവസരമെന്നുറച്ചു ദേവിയുടെ മുമ്പിൽകൃശശരീരനായി ചെ ന്നു നമസ്കരിച്ചു ഇങ്ങിനെ പറഞ്ഞു. ഹനുമാൻ___ലോകജനനീ ! സരവ്വേശ്വരിയായ നിന്തിരുവടി പ്രാണത്യാഗം ചെയ്താൽ നിന്തിരുവടിയാൽസൃഷ്ടിക്കപ്പെ ട്ട ഈ ലോകം പിന്നെ നിലനില്ക്കുന്നതെങ്ങിനെയാണ് ? അടിയൻ രാമദൂതനാണ്.അങ്ങിനെയാണെന്നുതെളിയി പ്പാനുള്ള മുദ്രമോതിരമാണ് ഇത്.(മോതിരം സീതാദേ വിയുടെ പാദത്തിൽവെച്ചു കൊടുത്തു.)ദേവിക്കു മേലിൽ ശോഭനകാലമാണ് വരുന്നത്. ജാനകി___ഇത് എന്റെ ഭർത്താവിന്റെ അംഗുലീയകം ത ന്നെയാണ്.ഹേ!വീര!നീ ഒരു മനുഷ്യനല്ല , ദേവനുമല്ല? രാക്ഷസനുമല്ല വാനരന്റെ വേഷമെടുത്താണ് കാണു ന്നത്.നീ ആരാണ്?സ്വാമി ദൂതനാണെങ്കിൽസ്വാമിയി പ്പോൾഎവിടെയാണ്? രാക്ഷസന്മാരുടെ മായാപ്രയോ ഗം പലതും കണ്ടിട്ടുള്ള എനിക്കു എന്റെ കണ്ണിനെത്ത ന്നെ വിശ്വാസമില്ലാതായിരിക്കുന്നു. ഹനുമാൻ___ദേവി! വായുഭഗവാൻ എന്റെ അച്ഛനും,അ ഞ്ജന എന്റെ മാതാവുമാണ്.നാമം ഹനുമാനെന്നാ ണ്.വാനരരാജാവായ സുഗ്രീവന്റെ മന്ത്രിയായ ഞാൻ രാമഭദ്രന്റെ വിശ്വസ്തനായ ദൂതനായിട്ടാണ് ഇവിടെ വ ന്നിട്ടുള്ളത്.ഭഗവാനും,അനുജൻ ലക്ഷ്മണനും,ദേവിയെ അന്വേഷിച്ചു ഋശ്യമൂകാദ്രിയിൽഎത്തുകയും അവിടെ വെ

ച്ചു സുഗ്രീവനുമായി സഖ്യത്തിന്നു ഇടവരികയും ചെയ്തു. ഭ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/100&oldid=161574" എന്ന താളിൽനിന്ന് ശേഖരിച്ചത്