താൾ:Kambarude Ramayana kadha gadyam 1922.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുന്ദരകാണ്ഡം ൮൭ ഗവാൻ സുഗ്രീവന്റെ ശത്രുവായ ബാലിയെ വധിച്ച് സു ഗ്രീവനെ കിഷ്കിന്ധാരാജാവായി വാഴിക്കുകയും , സുഗ്രീവൻ പ്രത്യുപകാരമായി വമ്പിച്ച വാനരസൈന്യത്തെ ശേഖരി ച്ച് ദേവിയുടെ വാസസ്ഥലമറിവാൻ നാലു ദിക്കിലും അയ ക്കുകയും ചെയ്തു.അവരിൽ ദക്ഷിണദിക്കിലേക്കയക്കപ്പെ ട്ട അസംഖ്യം വാനരന്മാരിൽ-നിസ്സാരനായ ഒരുവനാണ് അടിയൻ.ഈ സമുദ്രമദ്ധ്യത്തിൽ ഇങ്ങിനെ ഒരു രാജധാ നിയുണ്ടെന്നും,ദേവിയെ ഇവിടെയാണ് ഒളിപ്പിച്ചിട്ടുള്ള തെന്നും മനസ്സിലാക്കിയിരുന്നുവെങ്കിൽ ദക്ഷിണോദധിയി ലെ വെള്ളം സുഗ്രീവ സൈന്യങ്ങൾകുടിച്ചു വറ്റിക്കുമായി രുന്നു ജാനകി___ഹേ !മാരുതെ!കൃശഗാത്രനായ നീ ഈ സമുദ്രം എങ്ങിനെ ചാടിക്കടന്നു? ഹനൂമാൻ___ദേവി! സംസാരസാഗരത്തിന്റെ മറുകരയിലേ ക്കു ഒരു ദൃഷ്ടിമാത്രം കൊണ്ടു ഒരുവനെ എത്തിക്കുവാൻ സ മര്ത്ഥനായ ഭഗവാന്റെ കാരുണ്യത്തിനു പാത്രമായ എനിക്കു ഈ ലവണസമുദ്രം എങ്ങിനെ ഒരു ഭാരമാകും? ജാനകി____ഹേ !മാരുതേ!നിന്റെ അവസ്ഥയാലോചിച്ചാൽ ഞാൻ ഏഴു സമുദ്രത്തിന്റേയും മറുകരയിൽ ഇരിക്കേണ്ടി യിരുന്നു.വീരാ!നീ എന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. നീ ദീർഘായുഷ്മാനായിരിക്കട്ടെ.സ്വാമിയെ എനിക്കു കാ ണ്മാൻ ഇടവരുമൊ എന്നു പറക. ഹനൂമാൻ____ഇതിന്നായി ദേവി ദു:ഖിക്കേണമെന്നില്ല.ഞാൻ ഇപ്പോൾതന്നെ ദേവിയെ എടുത്തുകൊണ്ടുപോയി സ്വാ മിപാദത്തിൽവെച്ചു നമസ്കരിച്ചു കളയാം ജാനകി____രാവണൻ എന്നെ കട്ടുകൊണ്ടു വന്നു ഇവിടെ ആ ക്കിയിരിക്കയാണല്ലൊ.അതുപ്രകാരം നീയും ചെയ്താൽ ആയത് എന്റെ ഭര്ത്താവിന്നു ലഘുത്വമല്ലെ? അതുകൊ

ണ്ടു ഞാൻ ഒരു മാസം കൂടി ക്ഷമിച്ചിരിക്കാം. നീ സ്വാമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/101&oldid=161575" എന്ന താളിൽനിന്ന് ശേഖരിച്ചത്