താൾ:Kambarude Ramayana kadha gadyam 1922.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൮ കമ്പരുടെ രാമായണകഥ യുടെ വിശ്വസ്തനാണെന്നു കാണുന്നതുകൊണ്ട് എന്നെ നീ കണ്ടുവെന്നു വിശ്വസിപ്പിക്കുവാൻ അടയാളവാക്യങ്ങൾ ചിലതു പറഞ്ഞുതരാം.ഭഗവാൻ ഒന്നാമതായി മിഥിലാ രാജധാനിയിൽകയറുന്നതിനു മുമ്പായി കന്യകാമാടത്തി ലുള്ള കണ്ണാടിയിൽഭഗവാനേയും ,അവിടെയുള്ള തടാക ജലത്തിൽഎന്നെയും അന്യോന്യം പ്രതിബിംബിച്ചു കാൺ കയാൽ ഞങ്ങൾരണ്ടുപേരും മുഖത്തോടു മുഖം നോക്കു വാൻ ഇടവന്നിട്ടുണ്ട്.ഇത് ഞങ്ങൾ രണ്ടുപേർക്കും മാത്ര മെ നിശ്ചയമുള്ളൂ.എന്റെ മംഗല്യധാരണം കഴിഞ്ഞു ഞാനും സ്വാമിയും കയ്യുപിടിച്ചു നില്കുമ്പോൾ ,മംഗളഗാ നം ചെയ്ത ബ്രാഹ്മണ സ്ത്രീകൾക്കു സമ്മാനിപ്പാൻ വേണ്ടി എന്റെ കഴുത്തിൽകിടക്കുന്ന മുത്തുമാല നോക്കി ഭഗവാൻ എന്നെ ഒന്നു നുള്ളുകയും ഞാൻ കാര്യം മനസ്സിലാക്കി മു ത്തുമാല ബ്രാഹ്മണസ്ത്രീകൾക്കു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് സഭാവാസികൾക്കാർക്കും മനസ്സിലായിട്ടില്ല.ഞങ്ങൾ രണ്ടുപേർക്കും മാത്രം അറിവുള്ള സംഭവങ്ങൾവേറെയും ഉ ണ്ട്. കല്യാണം കഴിഞ്ഞ നാലാം ദിനം ഞാൻ പള്ളിയ റയിലിരുന്നു ഭഗവാന്റെ കാലു തലോടുന്നതിനു മുമ്പായി ഞാൻ ,എന്റെ കയ്യിലുണ്ടായിരുന്ന രത്നഖചിതങ്ങളായ മോതിരങ്ങളൊക്കെ അഴിച്ചുവെക്കുന്നതു കണ്ടു ഭർത്തൃപാദ ത്തേക്കാൾവലുതാണോ മോതിരമെന്നു ഭഗവാൻ ചോദി ക്കയുണ്ടായി. മോതിരം ഊരിവെച്ചതു അതിന്റെ വൈഭ വം കൊണ്ടല്ലെന്നും ,ഭഗവാന്റെ പാദവൈഭവത്തെ ഭയ ന്നിട്ടാണെന്നും ഞാൻ മറുപടി പറഞ്ഞു.കാരണം ഭഗ വാൻ ചവിട്ടിയ ഒരു കല്ലു പെണ്ണായിപ്പോയതു അല്പദിവ സങ്ങൾ മുമ്പാണ്.എന്റെ രത്നങ്ങളെല്ലാം പെണ്ണുങ്ങ ളായിപ്പോയാൽവലിയ വൈഷമ്യമാകുമല്ലൊ ഈ ഉത്ത രം കേട്ടു ഭഗവാൻ പൊട്ടിച്ചിരിക്കുകയും ,താൻ ഏകപത്നീ

വ്രതക്കാരനാണെന്നു എന്നെ ആലിംഗനം ചെയ്തു പറകയു മു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/102&oldid=161576" എന്ന താളിൽനിന്ന് ശേഖരിച്ചത്