താൾ:Kambarude Ramayana kadha gadyam 1922.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൯ സുന്ദരകാണ്ഡം ണ്ടായിട്ടുണ്ട്. ചിത്രകൂടത്തിൽവെച്ചു ഭഗവാൻ എന്റെ മടിയിൽതലവെച്ചുറങ്ങുമ്പോൾ ,ഇന്ദ്രപുത്രനായ ജയ ന്തൻ കാക്കയുടെ വേഷമെടുത്തു എന്നെ ഉപദ്രവിക്കയും എന്റെ പരിഭ്രമം കണ്ടു ഭഗവാൻ ഉണര്ന്നു ഒരു തൃണം പ റിച്ചു ജയന്തന്റെ നേരെ ജപിച്ചയക്കയും ഒടുവിൽജയ ന്തന്റെ ഒരു കണ്ണ് ആ തൃണത്തിന്നിരയാവുകയും ചെയ്തി ട്ടുണ്ട്.ഇപ്പറഞ്ഞ സംഗതികളെല്ലാം എനിക്കും ഭർത്താ വിന്നും മാത്രമേഅറിവുള്ളൂ.ഇതൊക്കെ അടയാളവാക്യമാ യി ഭർത്താ വിനോടു പറയുക.ഈ ചൂഡാരത്നവും തൃക്കയ്യിൽ കൊടുക്കുക.ആയില്ല ;ലക്ഷ്മണനോടു ഒരു വാക്കു പറവാ നുണ്ട്.ഞാൻ ലക്ഷ്മണനോടു തെറ്റു ചെയ്തിട്ടുണ്ടെന്ന ബോ ദ്ധ്യം വന്ന മുതൽപശ്ചാത്തപിക്കുന്നുണ്ടെന്നും ആ താപ ത്തിന്നു രാവണവധം ഒന്നുകൊണ്ടു മാത്രമെ ശാന്തിവരി കയുള്ളുവെന്നും പറയണം .വിശേഷിച്ച് ഒരു മാസത്തിന്നു ള്ളിൽഎന്റെ രക്ഷക്കായിഭഗവാൻ ഇവിടെ എത്തീട്ടി ല്ലെങ്കിൽ,പിന്നെ ഇങ്ങോട്ടു വരേണമെന്നില്ലെന്നും ഉദക ക്രിയ ചെയ്താൽമതിയെന്നും പറയണം. ഹനൂമാൻ____ദേവി!അല്പദിവസം കൂടി ക്ഷമിച്ചാൽമതി.അ പ്പോഴേക്കും രാമഭദ്രനും വാനരപ്പടയും ഇവിടെ എത്തി വേ ണ്ടതൊക്കെ ചെയ്യാതിരിക്കയില്ല. അടിയന്നു പോകാൻ അനുമതി തരണം കൂടാതെ ,ഭഗവാനെ പിരിഞ്ഞതു മു തൽ ഇതേവരെ ആഹാരാദികളൊന്നും അടിയൻകഴിച്ചി ട്ടില്ല.ഇവിടെ കാണുന്ന കദളീവനത്തിൽകടന്നു ഫലപ ക്വങ്ങൾഭക്ഷിപ്പാനും അനുവാദം തരണം.

 രാക്ഷസന്മാരുടെ ഉപദ്രവങ്ങൾക്കധീനനാവാതെ വേ

ണ്ടവിധം ചെയ്തുകൊളവാനുള്ള സമ്മതത്തോടുകൂടി ഹനൂ മാൻ സീതാദേവിയോടു വിടവാങ്ങി മടങ്ങുകയും ചെയ്തു. ലങ്കാമർദ്ദനം

കദളീവനത്തിൽകടന്നു ഹനൂമാൻ വിശപ്പടക്കിയതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/103&oldid=161577" എന്ന താളിൽനിന്ന് ശേഖരിച്ചത്