താൾ:Kambarude Ramayana kadha gadyam 1922.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൦ കമ്പരുടെ രാമായണകഥ ന്നു ശേഷം രാവണന്നു കണികാണ്മാനുള്ള പൊന്മാലയെടുത്ത് സമുദ്രത്തിലേക്കെറിയുകയും കദളീവനം മുഴുവനും തവിടുപൊ ടിയാക്കുകയും ചെയ്തു. ഇതു കണ്ടു ഹനൂമാനോടേറ്റ രാക്ഷസ ന്മാരെയെല്ലാം തച്ചുകൊല്ലുകയും ഒടുവിൽ ലങ്കാപുരിയിലെ തോരണത്തിന്മേൽകയറി ഇരിക്കുകയും ചെയ്തു .അപ്പോഴേക്കും നടന്ന സംഭവങ്ങളെല്ലാം ദൂതന്മാർമുഖേന രാവണൻ അറി യുകയും,ഈ വാനരനെ പിടിച്ചു കൊല്ലുവാൻ ജംബുമാലി എന്ന രാക്ഷസനെ അയക്കുകയും ചെയ്തു.ജംബുമാലിയെ തോ രണക്കയറുകൊണ്ടു തന്നെ ഹനൂമാൻ കൊന്നു.അനന്തരം പ ഞ്ചസേനാധിപന്മാർതന്നെ ഹനൂമാനോടേറ്റു.അവരും അ ടികൊണ്ടു അന്തകാലയത്തിലേക്കു പോയി. ഈ വാനരൻ സാമാന്യനല്ലെന്നറിഞ്ഞു തന്റെ എളയ മകനായ അക്ഷകു മാരനെത്തന്നെ ഹനൂമാന്റെ നേർക്ക് അയച്ചു.അക്ഷകുമാര നെ കയ്യിൽകിട്ടിയ ഉടനെ ഹനൂമാൻ അവനെ ഭൂമിയിലി ട്ടരച്ചു കളഞ്ഞു.അക്ഷകുമാരന്റെ മരണം കേട്ടപ്പോൾ രാവ ണന്നു വിഷാദമായി.രാക്ഷസന്മാർആകപ്പാടെ ഒന്നു ഞെ ട്ടി .സാമാന്യക്കാർ പോയാൽവാനരനോടു പറ്റുകയില്ലെ ന്നു കണ്ടു.ഒടുവിൽ അനുജനെക്കെന്നവനോടു പ്രതിവിധി ചെയ്യാൻ ഇന്ദ്രജിത്ത് തന്നെ പുറപ്പെട്ടു.ഇന്ദ്രജിത്തോടുകൂടെ ഉണ്ടായിരുന്ന രാക്ഷസന്മാരെയെല്ലാം കൊന്നൊടുക്കിയതിന്നു ശേഷം ഹനൂമാൻ ഇന്ദ്രജിത്തിനെ രഥത്തോടും കൂടി എടുത്ത് ആകാശത്തിലേക്കെറിഞ്ഞു.ക്രുദ്ധനായ രാവണി വേഗം ബ്ര ഹ്മാസ്ത്രം പ്രയോഗിച്ചു ഹനൂമാനെ വീഴ്ത്തുകയും നാഗപാശ ത്താൽകെട്ടി രഥത്തിൽവെച്ചു രാവണന്റെ മുമ്പിൽകൊ ണ്ടുപോയി തിരുമുല്ക്കാഴ്ച വെക്കുകയും ചെയ്തു. രാവണൻ____എടാ!മർക്കടാ!നീ എവിടെനിന്നു വരുന്നു,എ ന്തിന്നു വന്നു?എന്റെ കദളീവനത്തെ നശിപ്പിച്ച് രാക്ഷ

സന്മാരെ വധിപ്പാൻ കാരണമെന്ത്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/104&oldid=161578" എന്ന താളിൽനിന്ന് ശേഖരിച്ചത്