താൾ:Kambarude Ramayana kadha gadyam 1922.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശം രത്നങ്ങളിൽനിന്നു കിട്ടുന്നതുകൊണ്ടു സൂര്യപ്രകാശം ഇവിടെ ആവശ്യമില്ല. എന്തു പദാ ർത്ഥങ്ങളും ഈ നഗര ത്തിൽകിട്ടാനുള്ളതുകൊണ്ടു ഭൂമിയിൽ പോവാതെ തന്നെ ഇവിടെ കഴിച്ചു കൂട്ടാം. ഞാൻ രംഭയെന്ന ദേവാംഗനയു ടെ ദാസിയായിരുന്നു. മാന്മുഖനെന്ന അസുരന്നു രംഭയി ലുണ്ടായ അനുരാഗത്തെ ഞാൻ മുഖേന സാദ്ധ്യമാക്കി കൊടുത്തു. എന്റെ പരിശ്രമംകൊണ്ടു സ്വാധീനയാക്ക പ്പെട്ട രംഭയോടുകൂടി മാന്മുഖൻ ക്രീഡിച്ചു, ഈ നഗര ത്തിൽസുഖിച്ചു താമസിക്കുമ്പോൾ , ഇന്ദ്രൻ വിവരമൊ ക്കെ മനസ്സിലാക്കി ഇവിടെ വരികയും, മാന്മുഖാസുരനെ ക്കൊന്നു രംഭയെ സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകയും ചെയ്തു. എന്നാൽ എന്നെ രംഭയോടൊപ്പംകൂട്ടാതെ ഈ നഗരത്തിൽകിടക്കുക എന്നു ശപിക്കുകയാണു ചെയ്തത്. ഞാൻ ശാപമോചനത്തിന്നു പ്രാർത്തിച്ചപ്പോൾ , സീതാ ന്വേഷണത്തിന്നു വാനരന്മാർ ഈ മാർഗ്ഗത്തിൽ കൂടി വരു മെന്നും അവർക്കു വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ കൊടു ത്ത് ഉപചാരം ചെയ്താൽശാപമോക്ഷം സിദ്ധിക്കുമെന്നും സഹസ്രാക്ഷൻ കല്പിച്ചു. അതുകൊണ്ടു ഞാൻ നിങ്ങളുടെ വരവും കാത്തിരിക്കയാണ്.

      ഹനുമൽ പ്രഭൃതികൾ യോഗിനിയുടെ സല്ക്കാരങ്ങൾ 

സ്വീകരിച്ചതിന്നു ശേഷം അവളെ സ്വർഗ്ഗത്തിലേക്കയക്കുക യും, ഗുഹ പിളർന്നു ചെന്നു വീണ്ടും ഭൂമിയിൽകയറി അന്വേ ഷണം തുടരുകയും ചെയ്തു. ഈ അന്വേഷണസംഘം പല ദിക്കിലും പിന്നെയും അന്വേഷിച്ചു ഒടുവിൽ മഹേന്ദ്രപരവ്വത ത്തിലെത്തി, ആ വഴി ദക്ഷണോദധിയുടെ തീരപ്രദേശമണ ഞ്ഞു. സീതാദേവിയുടെ യാതൊരു വിവരവും കിട്ടായ്കയാലും, സഞ്ചാരം കൊണ്ടു കലശലായി ക്ഷീണിക്കയാലും, അന്വേഷ ണത്തിന്നുള്ള അവധി തീരാറാവുകയും ജാംബവാദികൾ

കുണ്ഠിതത്തോടെ മേലിൽ പ്രവർത്തിക്കേണ്ടതെന്തെന്നുള്ള ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/89&oldid=161734" എന്ന താളിൽനിന്ന് ശേഖരിച്ചത്