താൾ:Kambarude Ramayana kadha gadyam 1922.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ലോചനയിലായി. കാര്യം സഫലമാവാതെ മടങ്ങിപ്പോകു ന്നതിനേക്കാൾ രാമകാര്യാർത്ഥം ജടായു മരിച്ചതുപോലെ മരിക്കയാണു നല്ലതെന്നു് എല്ലാവരും കൂടെ തീർച്ച്പ്പെടുത്തി.

സമ്പാതിദർശനം

        ഈ തീർപ്പനുസരിച്ച് ഹനുമാൻ തുടങ്ങിയ വാനരന്മാ

രൊക്കെ ദർഭ വിരിച്ച് സമുദ്രതീരത്ത് കിടപ്പായി. അപ്പോൾ അടുത്തുള്ള ഒരു ഗുഹയിൽ നിന്ന് പക്ഷവിരഹിതനായ ഒരു പക്ഷി പതുക്കെ പുറത്തു വന്ന് വാനരന്മാരെ നോക്കി 'ജടാ യുവെന്ന് ആരാണു് പറഞ്ഞതു്, വളരെ കാലമായി ഞാൻ ആ പേരു കേട്ടിട്ട്. എന്റെ അനുജനായ ജടായു മരിച്ചുവെന്നോ! ഹാ! അവൻ മരിപ്പാനുള്ള കാരണം ഹേ! വാനരശ്രേഷ്ഠന്മാ രേ ! പറഞ്ഞു തന്നാൽ വേണ്ടതില്ല' എന്നിങ്ങിനെ പറഞ്ഞു.

വാനരന്മാർ -_ഞങ്ങൾ രാമദൂതന്മാരാണ്. സീതാന്വേഷ ണം ചെയ്ത് ഇച്ഛാഭംഗത്തോടെയാണു ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത്. അയോദ്ധ്യാരാജാവായ ദശരഥന്റെ പ്രഥ മപുത്രനായ ശ്രീരാമദേവൻ, അനുജനായ ലക്ഷ്മണനോ ടും, പത്നിയായ സീതാദേവിയോടും കൂടി വനദീക്ഷയ്ക്കായി പഞ്ചവടിയിൽവന്നു പർണ്ണശാല കെട്ടി താമസിക്കുമ്പോൾ രാക്ഷസരാജാവായ രാവണൻ ദേവിയെ കട്ടു കൊണ്ടു പോ കയും, വഴിക്കുവെച്ച് ജടായു രാവണനോടു യുദ്ധം ചെയ്ക യും, യുദ്ധമദ്ധ്യേ രാവണൻ ചന്ദ്രഹാസംകൊണ്ടു ജടായു വിന്റെ പക്ഷങ്ങൾ ഭേദിച്ച് താഴെ വീഴ്ത്തുകയും ചെയ്തു. ശ്രീരാമനെക്കണ്ടു നടന്ന സംഭവങ്ങൾ പറഞ്ഞതിന്നു ശേ ഷമാണു ജടായു മോക്ഷമടഞ്ഞത്.

      ജടായുവിന്റെ ചരമവൃത്താന്തം കേട്ട്, പക്ഷവിരഹി

തനായ പക്ഷി മോഹാലസ്യപ്പെടുകയും ആലസ്യം തീർന്നതി ന്നു ശേഷം കിടന്നു കരയുകയും ചെയ്തു. വാനരന്മാർക്ക് ഈ പ

ക്ഷിയുടെ നേരെ അനുകമ്പ തോന്നി 'നീ ആരാണ്? ജടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/90&oldid=161735" എന്ന താളിൽനിന്ന് ശേഖരിച്ചത്