താൾ:Kambarude Ramayana kadha gadyam 1922.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെന്നു നമസ്കരിച്ച് അനുഗ്രഹം വാങ്ങി യാത്ര പറവാൻ തു യങ്ങിയപ്പോൾ ഭഗവാൻ, സുതാമചിഹ്നമായ കണയാഴി എ ന്ന മോതിരം കയ്യിൽ നിന്നു് ഊരിയെടുത്ത് ആയത് സീതാദേ വിയെ കണ്ടാൽ അടയാളമായി കൊടുപ്പാൻ ഹനുമാനെ ഏല്പ്പിച്ചു. കൂടാതെ ദേവിക്കും, ശ്രീരാമന്നും മാത്രം അറിവു ള്ള ചില സംഗതികളെ രാമദൂതനാണെന്നു തൃപ്തിപ്പെടുത്തു വാൻ തക്കവണ്ണം അടയാളവാക്കുകളും പറഞ്ഞു കൊടു ത്തു. സീതാദേവിയെ കണ്ടാൽ വേഗം മനസ്സിലാക്കത്തക്ക വിധം ചില പ്രത്യേക അടയാളങ്ങളും പറഞ്ഞു ഗ്രഹിപ്പിച്ചു. ഹനുമൽ പ്രഭൃതികളെ ഭഗവാൻ അനുഗ്രഹിച്ച് യാത്രയാക്കു കയും ചെയ്തു. സ്വയംപ്രഭയുടെ കഥ

    ഹനുമാനും സഹായകന്മാരും ദക്ഷിണമുഖന്മാരായി പ

ല പ്രദേശങ്ങളിലും സഞ്ചരിച്ചു പലപ്രകാരണേയുള്ള അന്വേ ഷണങ്ങളുംനടത്തി നിരാശന്മാരായി വീണ്ടും സഞ്ചരിച്ചുകൊ ണ്ടിരിക്കുമ്പോഴാണ് ഒരു പോയ്ക കാവല്ക്കാരനായ ദുർമ്മുഖ നെന്ന അസുരനെക്കൊല്ലുവാൻ ഇടവന്നത്. അവിടെ നി ന്നും തെക്കോട്ടു പോയി കുടിപ്പാൻ ജലമില്ലാത്ത ഒരു പ്രദേ ശത്ത് എത്തിച്ചേര്ന്നു. ജലാന്വേഷണത്തിന്നു പോയ വാനര ന്മാർ ഒരു വലിയ ഗുഹ കണ്ടെത്തുകയും ഹനുമാനും മറ്റും ആ ഗുഹക്കുള്ളിൽ പ്രവേശിക്കുകയും ചെയ്തു. ആ ഗുഹയിൽ കൂടി കുറെ പോയപ്പോൾ ഒരു നഗരത്തിലാണു സീതാന്വേ ഷികൾ എത്തിച്ചേന്നത്. ആ നഗരത്തിൽ ഒരു യോഗിനി താമസിക്കുന്നതായിക്കണ്ടു, അവളോടു ഏകാകിനിയായി താ മസിക്കുന്നതിന്റെ കാരണമെന്തെന്നു ചോദിച്ചതിന്നു അ വൾ ഇങ്ങിനെ മറുപടി പറഞ്ഞു. യോഗിനി_എന്റെ നാമം സ്വയംപ്രഭാ എന്നാണ്.മാ ന്മുഖൻ എന്ന അസുരന്നുവേണ്ടിയാണ് ഈ നഗരം വിശ്വകർമ്മാ

വു സൃഷ്ടിച്ചത്. ഈ നഗരത്തിന്നാവശ്യമായ പ്രകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/88&oldid=161733" എന്ന താളിൽനിന്ന് ശേഖരിച്ചത്