താൾ:Kambarude Ramayana kadha gadyam 1922.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിന്ധാകാണ്ഡം ൭൧ മനസ്സിലാക്കുകയും ഉടനെ സുഗ്രീവനെ നിദ്രയിൽ നിന്നുണ ർത്തി സംഹാരരുദ്രനെപ്പോലെ കോപിച്ച് ലക്ഷ്മണൻ ഗോപു രദ്വാരത്തിൽവന്നിട്ടുണ്ടെന്നുള്ള വിവരം അറിയിക്കുകയും ചെയ്തു.സുഗ്രീവൻ ഭയപ്പെട്ടു മദ്യപാനം ചെയ്തു മതിമറന്നു ഭഗവാന്റെ കാര്യത്തിൽഉപേക്ഷ കാണിച്ചതിനെപ്പറ്റി വ്യ സനിക്കുയും,ലക്ഷ്മണന്റെ ക്രോധത്തെ ശമിപ്പിക്കുവാൻ എ ന്താണു വേണ്ടതെന്നറിയാതെ ഹനൂമാനെ വരുത്തി അഭിപ്രാ യം ചോദിക്കുകയും ചെയ്തു. ഹനൂമാൻ____സ്വാമിൻ !പുരുഷന്മാർ അതികഠിനമായി കോ പിക്കുന്ന സമയം,സാരാസാരബോധമുള്ള സുന്ദര സ്ത്രീകൾ ചെന്നു ഉപചാരവാക്കുകൾ പറഞ്ഞാൽ കോപശമനം വരുമെന്നാണു പരേംഗിതജ്ഞന്മാരും നയവിദഗ്ദ്ധന്മാരുമായയ വിദ്വാന്മാരുടെ അഭിപ്രായം.അതുകൊണ്ടു ലക്ഷ്മണ ന്റെ അരികിലേക്കു താരാമാതാവിനെ പറഞ്ഞയച്ചാൽ പക്ഷേ, ഗുണമുണ്ടായേക്കാമെന്നാണ് അടിയന്നു തോ ന്നുന്നത്. ഹനൂമാന്റെ ഉപദേശപ്രകാരം സുഗ്രീവൻ അംഗദനെ വിളിച്ച് താരാമാതാവിനെ ലക്ഷ്മണസവിധത്തിലയച്ചു.ഉപ ചാരം ചെയ്യിപ്പാനേല്പിച്ചു.താര ഭക്തി ശ്രദ്ധാവിനയങ്ങ ളോടുകൂടി ലക്ഷ്മണസവിധത്തിൽചെന്നു നമസ്കരിച്ച് തൊ ഴുതു നില്കുന്നതു കണ്ട് ലക്ഷ്മണന്റെ പ്രകൃതത്തിന്നു പെട്ടെ ന്നു ഒരു മാറ്റം വന്നു.സുഗ്രീവൻ രാജധാനിയിലുണ്ടോ എ ന്നും,രാമകാര്യത്തിലുള്ള പരിശ്രമം എത്രത്തോളമായെന്നും, സുഗ്രീവൻ അഗ്നിസാക്ഷിയായി ചെയ്ത പ്രതിജ്ഞ മറന്നു പോ യോ എന്നും മറ്റുമുള്ള ലക്ഷ്മണന്റെ ചോദ്യത്തിന്നു താര ഇ ങ്ങിനെ മറുപടി പറഞ്ഞു. താര____സ്വാമിൻ !സുഗ്രീവൻ കൃതഘ്നനല്ല.ബാലിസുഗ്രീ വന്മാരുടെ യുദ്ധം കാരണം വാനരന്മാരെല്ലാം ഒളിച്ചോടി

പ്പോയി പല ദിക്കിലും ചെന്നു താമസിക്കയാണ്.അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/85&oldid=161730" എന്ന താളിൽനിന്ന് ശേഖരിച്ചത്