താൾ:Kambarude Ramayana kadha gadyam 1922.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ രെ വീണ്ടൂം സ്വരൂപിക്കുവാൻ പല ദിക്കിലും ദൂതന്മാരെ അയച്ചിട്ടുണ്ട്.അവർ മടങ്ങി വരുവാൻ താമസിക്കുന്നതിനാലാണു ഭഗവാന്റെ കാര്യനിർവ്വഹണം ദീർഗ്ഘിച്ചത്.,അല്ലാതെ

ഉപകാരസ്മരണയില്ലായ്ക്കയാലല്ല.അമ്മ,അ

ച്ഛൻ,ഗുരു,ബ്രാഹ്മണൻ,പശു,ബാലൻ,സ്ത്രീ എന്നവ രെ വധിച്ചാൽ കൂടി പ്രതിവിധിയുണ്ട്.കൃതഘ്നത കാണി ച്ചാൽ അതിന്നു യാതൊരു പ്രതിവിധിയും കാണ്മാനില്ല. അതുകൊണ്ടു സുഗ്രീവൻ കൃതഘ്നത കാണിക്കയില്ല.നി ന്തിരുവടി സുഗ്രീവന്റെ നേരെ കോപിക്കരുത്.

 എന്നൊക്കെ താര സാന്ത്വനവാക്കുകൾ പറഞ്ഞ് ല

ക്ഷ്മണനെ സമാധാനിപ്പിച്ചതിന്നു ശേഷം സുഗ്രീവാദികളെ വരുത്തി.സുഗ്രീവനും,അംഗദനും,ഹനുമാനും വന്നു ലക്ഷ്മ ണപാദത്തിൽ സാഷ്ടാംഗം നമസ്കരിച്ചു,രാമാനുജനെ രാജ ധാനിയിലേക്കു എതിരേറ്റുകൊണ്ടു പോയി പൂജിച്ചിരുത്തി, ഭക്ഷിപ്പാൻ ഫലപക്വങ്ങൾ കാഴ്ചവെച്ചു. ലക്ഷ്മണൻ- സുഗ്രീവ!ഭഗവാന്റെ ഉച്ഛിഷ്ടം മാത്രം ഭുജി

ക്കികയെന്ന ഒരു വ്രതം ഞാൻ സ്വീകരിച്ചിട്ടുണ്ട്.അതു
കൊണ്ട് ഭക്ഷണപദാര്ത്ഥങ്ങളൊന്നും എനിക്കു വേണ്ട.സീ
താവിരഹമാകുന്ന വേദനയും,സീതയെ രാവണൻ കൊ
ണ്ടുപോയി എന്നുള്ള അപവാദത്തിൽ നിന്നുള്ള അപമാന
വും,ഈ രണ്ടു സംഗതികളും ആമാശയത്തേയും പക്വാശ
യത്തേയും അതിക്രമിച്ചിരിക്കയാൽ ഭക്ഷണം എന്നതു വി
ഷോപമമായിരിക്കിന്നു.ജാനകീദേവി ഇന്ന ദിക്കിലുണ്ടെ
ന്നുള്ള അറിവാകുന്ന അമൃതു തന്നു മൃതപ്രായന്മാരായ ഞ
ങ്ങൾക്കു ബലം ഉണ്ടാക്കിത്തരികയാണു വേഗം വേണ്ടത്. 

സീതാന്വേഷണം

 ലക്ഷ്മണന്റെ വാക്കുകൾ കേട്ട് ഉള്ളേടത്തോളം വാന

രപ്പടയോടുകൂടി സുഗ്രീവൻ ലക്ഷ്മണനൊപ്പം രാമാന്തികത്തി

ലേക്കു പുറപ്പെടുകയും മറ്റു സൈന്യങ്ങളെ സ്വരൂപിച്ചു വേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/86&oldid=161731" എന്ന താളിൽനിന്ന് ശേഖരിച്ചത്