താൾ:Kambarude Ramayana kadha gadyam 1922.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ർവ്വതത്തിൽകഴിക്കാമെന്നും തീർച്ചയാക്കി ആ പർവതത്തിൽ അ ധിവാസമാക്കുകയും ചെയ്തു. ശരത്ക്കാലാഗമനം സുഗ്രീവൻ രാജപദവിയിൽ പ്രവേശിച്ച ഉടനെ രാജ്യഭാ രമെല്ലാം മന്ത്രിമാരിൽസമർപ്പിച്ച് മദ്യപാനനിരതനായി രുമ യോടുകൂടി കേളിഗ്രഹത്തിൽ നിന്നു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാൽ ചാതുർമ്മാസ്യം കഴിഞ്ഞത് അറിഞ്ഞതേയില്ല. ഭ ഗവാനാണെങ്കിൽ ഘനാഘനങ്ങളായ വൃഷ്ടികാരണത്താൽ വിരഹദു:ഖം ഒന്നുകുടി വർദ്ധിച്ചു വളരെ സങ്കടത്തോടുകൂടിയാ ണു ചാതുർമ്മാസ്യം കഴിച്ചു കൂട്ടിയത്. പറഞ്ഞ അവധി കഴിഞ്ഞി ട്ടും സീതാന്വേഷണത്തിനുള്ള ഒരുക്കത്തോടു കൂടി സുഗ്രീവനും വാനരപ്പടയും വന്നു കാണായ്കകയാൽ വളരെ അക്ഷമനായി ത്തീർന്നു് ലക്ഷ്മണനോടു ഇങ്ങിനെ പറഞ്ഞു. ശ്രീരാമൻ_സൌമിത്രേ !ചാതുർമ്മാസ്യം കഴിഞ്ഞിട്ടും സുഗ്രീ വന്റെ വരവു കാണ്മാനില്ല. നാം ചെയ്ത ഉപകാരത്തെ സ്മരിക്കാതേയും നമ്മോടു ചെയ്ത പ്രതിജ്ഞയെ നിരസിച്ചും രാജപദത്തിലിരുന്നു അഹങ്കരിക്കയാണെന്നു തോന്നുന്നു. ബാലിയെ പരലോകത്തിലേക്കയച്ച രാമാസ്ത്രം ഇപ്പോഴും ഉ ണ്ടെന്നും അഗ്നിസാക്ഷിയായി ചെയ്ത സത്യത്തെ നിലനി ർത്താത്ത പക്ഷം ലോകത്തിൽ വാനരന്മാരെ നാമമാത്രമാ ക്കിക്കളയുമെന്നും നീ പോയി സുഗ്രീവനെ അറിയിക്കണം. ഈ അറിയിപ്പുകൊണ്ടു സുഗ്രീവന്റെ പ്രകൃതത്തിനു മാറ്റം വരുമോ എന്നു നോക്കാമല്ലൊ.

    അഗ്രജന്റെ കല്പന പോലെ ലക്ഷമണൻ ചാപപാണി 

യായി കിഷ്കിന്ധരാജധാനിയുടെ ഗോപുരഗൃഹദ്വാരത്തിൽപോ യി വില്ലു കുലച്ചു കണധ്വനി മുഴക്കിയപ്പോൾ കാവല്ക്കാരാ യ വാനരന്മാർ ഭയപപ്പെട്ടു ഗോപുരദ്വാരം അടച്ചു വിവരം രാ ജധാനിയിൽചെന്നറിച്ചു.. രാമസോദരനായ ലക്ഷ്മണ

നാണു ഗോപുരോപാന്തത്തിൽ വന്നിട്ടുള്ളതെന്നു അംഗദൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/84&oldid=161729" എന്ന താളിൽനിന്ന് ശേഖരിച്ചത്