താൾ:Kambarude Ramayana kadha gadyam 1922.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിന്ധാകാണ്ഡം ൬൯ സുഗ്രീവൻ____പ്രഭോ ! നിന്തിരുവടി തൃണാഗ്രത്തിൽ ഇരിക്കു ന്നതു കണ്ടിരിക്കെ അടിയൻ സിംഹാസനത്തിൽ ഇരിക്കു ന്നതല്ല. കിഷ്കിന്ധാരാജധാനി , കുരങ്ങന്മാരുടെ അധിവാ സസ്ഥാനമാണെന്ന് ഒരു സംഗതിയൊഴിച്ചു മറ്റെല്ലാ സംഗതികളിലും സ്വർഗ്ഗതുല്യമാണ്. അതുകൊണ്ടു ഈ മ ഴക്കാലം നാലു മാസം നിന്തിരുവടി രാജധാനിയിൽവന്നു പാർക്കണം.ശ്രീരാമൻ - സുഗ്രീവാ ! നിന്റെ രാജധാനിക്കു യാതൊരു നികൃഷ്ടതയുമില്ല. അതുകൊണ്ടല്ല ഞാൻ അങ്ങോട്ടു വരാത്ത ത്.പതിന്നാലു സംവത്സരം വനദീക്ഷ ചെയ്യേണമെന്നു ള്ള എന്റെ വ്രതത്തിന്നു ഭംഗം വരരുത് എന്നു വെച്ചാ ണ്. നീ അംഗദനെ ഇളയ രാജാവായി വാഴിക്കണം. അവന്നു വല്ല ഉപദ്രവവും നേരിടുന്നുണ്ടെങ്കിൽ ആയത് എന്നെയും ബാധിക്കുന്നതാണെന്നു പറയേണ്ടതില്ലല്ലോ.

 ഭഗവാൻ  ഇപ്രകാരം പറഞ്ഞു. സുഗ്രീവനേയും അംഗദ

നേയും രാജധാനിക്കയച്ചതിന്നു ശേഷം സങ്കേതം വിടാതെ നിന്നിരുന്ന ഹനൂമാനെ വിളിച്ചു ഇങ്ങിനെ പറഞ്ഞു ശ്രീരാമൻ___മാരുതേ !നിണക്കു എന്നെ പിരിഞ്ഞിരിപ്പാൻ മടിയുള്ളതു പോലെ തോന്നുന്നു. അങ്ങിനെ ആയാൽ വി രോധമുണ്ട്. നിന്റെ ഗുരുവായ ആദിത്യനോടു ചെയ്ത പ്രതിജ്ഞപ്രകാരം നീ സുഗ്രീവമന്ത്രിയായിത്തന്നെ ഇരിക്ക ണം. സുഗ്രീവന്നു രാജ്യഭാരത്തിൽവലിയ പരിചയവും പ്രാപ്തിയുമില്ലാത്തതുകൊണ്ടു നിണക്കു പ്രത്യേകമായ ഭാര ങ്ങൾ നിർ വഹിഹിപ്പാനുണ്ട് . ശരല്ക്കാലം പിറന്നാൽ ഉട നെ സീതാന്വേഷണം ആരംഭിക്കണം . അതിന്നുള്ള ഒരു ക്കത്തോടുകൂടി നീ വരണം. എന്നു പറഞ്ഞ് ഹനൂമാനേയും രാജധാനിക്കയച്ച ശേ

ഷം ശ്രീരാമലക്ഷ്മണന്മാർ ചാതുർമ്മാസ്യകാലം മാല്യവാൻ പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/83&oldid=161728" എന്ന താളിൽനിന്ന് ശേഖരിച്ചത്