താൾ:Kambarude Ramayana kadha gadyam 1922.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

           ത്.      പ്രജാപരിപാലനം അത്ര സുഗമമല്ല. പ്രബലന്മാരെ
           ന്നും ദുർബ്ബലൻമാരെന്നും രണ്ടു തരക്കാർ പ്രജകളുടെ കൂട്ട
           ത്തിൽ ഉണ്ടാകയെന്നതു സരവ്വസാധാരണമാണ്. ദുർബ്ബല
           ന്മാർക്ക്  സത്യത്തെ വെളിവാക്കാൻ സാധിക്കാതെ വരു
           മ്പോൾ അവരെപ്പറ്റി അസത്യശങ്ക രാജാവിന്നുണ്ടായേ
           ക്കും. പ്രബലന്മാർ അസത്യം സത്യമാണെന്നു തെളിയി
          ച്ചേക്കും. അതുകൊണ്ട് സത്യാസത്യങ്ങളെ അറിവാൻ ന
          ന്നേ കുഴങ്ങേണ്ടിവരും. തന്നിമിത്തം നീതിക്കൊത്തവിധം
          ശിക്ഷാരക്ഷ ചെയ്യാൻ നല്ലവണ്ണം മനസ്സിരുത്തണം. അ
         ല്ലാഞ്ഞാൽ ലോകാപവാദത്തിനും നരകത്തിനും അർഹ
         നായിത്തീരും. നിസ്സാരനാണെന്നു കരുതി, ഒരുവന്റെ
        കാര്യം വിലവെക്കാതിരുന്നാൽ പലപ്പോഴും ആപത്തുകൾ
       വന്നു ചേരും. അതിന്നു ഞാൻ തന്നെ ഒരു പാഠമാണ്.
       കൂനിയായ മന്ഥരയെ ചെറുപ്പകാലത്ത്  ഉപദ്രവിക്കുക
       കാരണമായിട്ടാണു ഞാനിപ്പോൾ വനവാസിയാവേണ്ടി
       വന്നത്.  പരസ്ത്രീകളെ മാതാവെപ്പോലെ കരുതണം.
       ആ വ്രതത്തെ അനുഷ്ഠിക്കായ്കയാൽ നിന്റെ ജ്യേഷ്ഠനായ
       ബാലിക്കു പറ്റിയ അനുഭവം നിനക്ക്  ഒരു പാഠമായിത്തീ
      രണം. കാര്യങ്ങൾ  വിവരമുള്ള മന്ത്രിമാരുമായി  ആ
      ലോചിച്ചു  ശിക്ഷാരക്ഷകൾ ചെയ്യണം. മന്ത്രി, പുരോഹി
     തൻ, ഒറ്റുകാരൻ, ദൂതൻ, സൈന്യാധിപൻ ഇവരെ പി
     രിഞ്ഞു ഒരിക്കലും പാർക്കരുത്. സഭയിൽ സമന്മാരായ
     സ്നേഹിതന്മാരും, ബ്രാഹ്മണരും, പഞ്ചായദാരും ജ്യോത്സ്യ
    ന്മാരും വേണം. ഈ പറഞ്ഞ സംഗതികളെല്ലാം എ
    പ്പോഴും ഓർമ്മയിൽ വേണം. ഇന്ദ്രൻ വില്ലെടുത്ത വൃഷ്ടി
    കാലമാണിത്. ഇക്കാലത്താണു ക്ഷത്രിയൻ വില്ലു താഴ
    ത്തു വെക്കേണ്ടത്. ഈ വൃഷ്ടികാലമായ ചാതുർമ്മാസ്യം ക
    ഴിഞ്ഞ് വേനല്ക്കാലം വരുമ്പോൾ നീ സീതാന്വേഷണം

ചെയ്യാനുള്ള ഒരുക്കമൊക്കെ ചെയ്യണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/82&oldid=161727" എന്ന താളിൽനിന്ന് ശേഖരിച്ചത്