താൾ:Kambarude Ramayana kadha gadyam 1922.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിന്ധാകാണ്ഡം മുഴുവനും കേൾക്കണമെന്നുവെച്ചാണ് ഞാൻ ശ്രദ്ധിച്ചു് നിന്റെ ചാപല്യമൊക്കെ കേട്ടത്. അന്യനെ അയോഗ്യനാണെന്നു പറയുന്നതുകൊണ്ടു ഒരുവന്നു യോഗ്യത കിട്ടു മെന്നു തോന്നുന്നില്ല. നിന്നെ അടക്കുവാൻ ആളില്ലെന്ന അഹങ്കാരം വർദ്ധിച്ചു നീ പല അനീതികളും അധർമ്മങ്ങളും ചെയ്തിട്ടുണ്ട്. സുഗ്രീവൻ ,നിന്റെ സഹോദരൻ , എന്തൊ രപരാധമാണ് നിനക്കു ചെയ്തത്? മായാവിയോടു നീ യു ദ്ധം ചെയ്യാൻ പോകുമ്പോൾ സുഗ്രീവനോടു നീ എന്താ ണ് ആജ്ഞാപിച്ചത്, അതല്ലാതെ വല്ലതും അവൻ പ്രവ ത്തിച്ചിട്ടുണ്ടോ? നീ മടങ്ങി വരുന്നതുവരെ നിന്റെ പ്രജക ളെ അവനല്ലെ രക്ഷിച്ചത്? നീ മടങ്ങിവന്നപ്പോൾ രാ ജ്യം മടക്കിത്തരുന്ന കാര്യത്തിൽ വല്ല ശാഠ്യവും അവൻ പ റഞ്ഞുവോ? അവനെ രാജ്യഭ്രഷ്ടനാക്കുവാൻ കാരണമെന്താ യിരുന്നു? അതിലും വിശേഷിച്ചു സുഗ്രീവന്റെ ഭാര്യയായ രുമയെ നീ ബലാല്ക്കാരമായി തടഞ്ഞുനിർത്തി അർഹതയി ല്ലാത്ത വേഴ്ച്ച നടത്തിയ ഒരു കുറ്റം തന്നെ ആലോചിക്കുക. അനുജന്റെ ഭാര്യയും, പുത്രിയും, ഭഗിനിയുമൊക്കെ ഒരുപോ ലെയാണെന്നു് ആചാര്യന്മാർ പറയുന്നുണ്ട്. 'ചിത്രവധം ചെയ്കയാണ് ഈ ഒരു ദുർന്നയത്തിന്നുള്ള ശിക്ഷ. ഗുരു മുഖത്തിൽ നിന്നു് ഉപദേശവഴിക്കല്ലാതെ വേദപാഠം, ദേവപൂജ, എന്നിവ ആരെങ്കിലും ചെയ്യുമോ? നിനക്കു ഗുരു വുണ്ടോ? പുണ്യപാപങ്ങൾ ഇന്നതാണെന്നു അറിവുളളവൻ പാപം ചെയ്താൽ അതു വലിയ കുറ്റമാണ്. ബാലി _ ഹേ! രാമാ! ഇതൊക്കെ സമ്മതിക്കാം. നീ വൃക്ഷം മറഞ്ഞിരുന്നു എന്റെ നേരേ ബാണം പ്രയോഗിച്ചതെന്തിനാണ്? ശ്രീരാമൻ _ നീ എന്റെ പരമാർത്ഥം മുഴുവനും അറിയുന്നവനാണ്. നിന്നെ വധിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

എന്നാൽ നീ എന്നെ കണ്ടാൽ അപ്പോൾ വന്നു ശരണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/79&oldid=161724" എന്ന താളിൽനിന്ന് ശേഖരിച്ചത്