താൾ:Kambarude Ramayana kadha gadyam 1922.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

മായ മുപ്പത്തിരണ്ടു ധർമ്മങ്ങളെ അനുഷ്ഠിക്കുന്നതാണ് നല്ല

റമെന്നു പറയപ്പെടുന്നു. ഈ വക ധർമ്മങ്ങളൊന്നും പ പരിപാലിക്കുവാൻ നിന്നക്കൊണ്ടു സാധിച്ചിട്ടില്ല. ദശരഥ ന്റെ പ്രഥമപുത്രനായിരുന്നിട്ടും രാജ്യാധികാരിയാവാൻ ശക്തിയില്ലാതെ എപ്പോൾ രാജ്യം ഉപേക്ഷിച്ചുവോ അ പ്പോൾ ഇല്ലറം നശിച്ചു നേരിട്ടു യുദ്ധം ചെയ്യാതെ കാട്ടാ ളനെപ്പോലെ മരം മറഞ്ഞു നിന്നു നിരപരാധിയും നിരാ യുധനുമായ എന്റെ നേരെ എപ്പോൾ അസ്ത്രം അയച്ചു വോ അപ്പോൾ വില്ലറവും നശിച്ചു. നിരപരാധികളെ ശി ക്ഷിക്കരുതെന്ന ഗുരുകല്പനയെ ലംഘിച്ചപ്പോൾ ചൊല്ലറ വും നശിച്ചു. വേദോക്തമായ ധർമ്മങ്ങൾ ചെയ്യാതെ ഭ ക്ഷണം കഴിക്കുന്ന നിന്റെ നല്ലറവും നശിച്ചിട്ടുണ്ട്. ഇതു മാത്രമല്ല സ്വന്തം പത്നിയെ ക്കൂടി നിന്റെ ക്ഷാത്രത്തിനും ഹാനി വന്നിട്ടുണ്ട്. സുഗ്രീവൻ എന്നെപ്പറ്റി വല്ലതും പ റഞ്ഞു ധരിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിനെപ്പറ്റി എന്റെ സമാധാനം കേട്ടതിനു ശേഷമല്ലെ എനിക്കു ശി ക്ഷ വിധിക്കേണ്ടിയിരുന്നത്? മറഞ്ഞിരുന്ന് അസ്ത്രം അയ ച്ചു നിരപരാധികളെ കൊല്ലുകയെന്നത്, ആനയെന്നു ക രുതി ഗുരുപുത്രനെ കുലചെയ്ത നിന്റെ അച്ഛൻ മുതൽ പാ രമ്പര്യമായി വന്നുവല്ലൊ. സ്വന്തം ഭാര്യയെയും മകനേ യും കാലകണ്ഠനെന്ന ബ്രാഹ്മണന്നു വിറ്റ നിന്റെ പൂർവ്വി കനായ ഹരിശ്ചന്ദ്രന്റെ കഥയാലോചിക്കുമ്പോൾ , സീത യെ രാവണൻ കട്ടതിൽ നിനക്കു കുണ്ഠിതമില്ലാത്തതിൽ ആശ്ചര്യമില്ല. സപ്തസാലങ്ങളെ ഭേദിച്ച നീ , എന്നോടു നേരിട്ടു യുദ്ധം ചെയ്യാൻ എന്തിനു മടിച്ചു ? ക്ഷാത്രമെന്ന വിളയുടെ സ് മൃതിയായ വേലിയെ നീ പൊളിച്ചു കളഞ്ഞു. മഹാകഷ്ടം!

ശ്രീരാമൻ ___ ഹേ ! ബാലി നിനക്കു പറവാനുള്ള ന്യായങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/78&oldid=161723" എന്ന താളിൽനിന്ന് ശേഖരിച്ചത്