താൾ:Kambarude Ramayana kadha gadyam 1922.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിന്ധാകാണ്ഡം ബാലി ___ ഹേ ! രാഘവാ ! നീ ഒരു സാഹസം ചെയ്തു കളഞ്ഞു. നിന്റെ കേശാദിപാദം നോക്കുമ്പോൾ , അഞ്ജനാദ്രിയു ടെ മുകളിൽ ചെന്താമര വികസിച്ചതുപോലെ നീലമേഘ ശ്യാമളവർണ്ണമായ ശരീരത്തിൽമുഖം ചെന്താമര പോലെ ശോഭിക്കുന്നതായി കാണുന്നു. രക്തത്തെ പ്രവഹിപ്പിച്ച് പ്രാണവായുവിനെ ആകർഷിക്കുന്ന ഈ അസ്ത്രം കൊണ്ടു എന്റെ മാറിനെ വ്രണപ്പെടുത്തുവാൻ തക്കവണ്ണം എ ന്തൊരു അപരാധമാണ് ഞാൻ ചെയ്തിട്ടുള്ളത് ? രാക്ഷസ രാജാവായ രാവണൻ നിന്റെ പത്നിയെ കട്ടു കൊണ്ടു പോയതിനു വാനരരാജാവായ എന്നെ വധിക്കേണമെന്നു നിന്റെ മനുസ് മൃതിയിൽ വിധിച്ചിട്ടുണ്ടോ?ഞാൻ യാ തൊരു അനീതിയും നിന്റെ നേരെ പ്രവർത്തിച്ചിട്ടില്ല. ച തിപ്രയോഗം കൊണ്ടു ജയം നേടുന്ന നിന്നെ ആരെങ്കിലും ബഹുമാനിക്കുമോ ? മൃഗങ്ങളെ വധിച്ച് ഉദരപൂരണം ചെ യ്യുന്ന വേടന്മാരല്ലാതെ ഒളിയമ്പയയ്ക്കുമോ? വാനരമാം സം ഭക്ഷിപ്പാൻ പാടില്ലെന്നു ശാസ്ത്രങ്ങളും ഘോഷിക്കുന്നു ണ്ട്. അതു കൊണ്ടു് എന്നെ ഭക്ഷിപ്പാനല്ല നീ കൊല്ലുന്ന ത്. ഇതേവരെ സൂര്യവംശത്തിന്നു യാതൊരു കളങ്കവും പ ററീട്ടില്ല. ദശരഥചക്രവർത്തിയുടെ അകാലസന്തതിയായ നീ നിമിത്തം ആ കുലത്തിന്റെ മാഹാത്മ്യത്തിനു ഹാനി ത ട്ടുന്നു. ഇല്ലറം , വില്ലറം , ചൊല്ലറം , നല്ലറം എന്നിങ്ങിനെ ചതുർവ്വിധമായ ക്ഷത്രിയധർമ്മത്തെ നീ ആലോചിച്ചിട്ടില്ലെ ന്നു വരുമോ .തന്റെ രാജധാനിയിൽ ഇരുന്ന് രാജ്യാധിപ ത്യം വഹിച്ചു പ്രജാരക്ഷ ചെയ്യുന്നത് ഇല്ലറമാണ്. ഗുരുമു ഖേന ധനുരവ്വേദത്തിലെ നാലു ഘട്ടങ്ങളും നന്നായി പഠി ച്ച് , നിയമാനുസരണം ശത്രുക്കളോടു യുദ്ധം ചെയ്യുന്നതാ ണ് വില്ലറം. പ്രാണൻ പോയാലും അസത്യം പറയാതെ

സത്യത്തെ പരിപാലിക്കുന്നതു ചൊല്ലറമാണ്. വേദോക്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/77&oldid=161722" എന്ന താളിൽനിന്ന് ശേഖരിച്ചത്