താൾ:Kambarude Ramayana kadha gadyam 1922.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

പ്രാപിക്കുമായിരുന്നു. ശരണാഗതന്മാരെ നിരസിക്കുവാൻ പാടില്ലാത്തതാണല്ലോ. അപ്പോൾ സത്യലംഘനം വരും. ബാലി___ സ്വാമിൻ! അടിയൻ ചാപല്യംകൊണ്ടു് അധിക്ഷേ പമായി പറഞ്ഞതെല്ലാം പൊറുത്തു് അടിയന്റെ നേരെ കാരുണ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു. സരവ്വേശ്വരനായ നി ന്തിരുവടിയുടെ മായാവിദ്യകൾ അറിവാൻ ആരാലും സാ ദ്ധ്യമല്ല. അടിയന്റെ ഒരു വാക്കു മാത്രംകൊണ്ടു രാക്ഷസ രാജാവായ രാവണൻ നിന്തിരുവടിയുടെ പത്നിയെ കൊ ണ്ടുവന്നു തൃക്കാൽക്കൽവെച്ചു തരുവാനുള്ള ഭാഗ്യം അ ടിയനു സിദ്ധിച്ചില്ല. പ്രാണ പ്രയാണ സമയത്ത് ആ കാ ര്യം ചിന്തിച്ചിട്ടു ഫലമില്ല. ഈ കാണുന്ന വാനരന്മാരു ടെ കൂട്ടത്തിൽഹനൂമാൻ എന്ന ഒരുവനുണ്ട്. നിന്തിരുവടി ക്ക് അവൻ മുഖേന കാര്യമൊക്കെ സാദ്ധ്യമാകും. സുഗ്രീ വൻ സാധുവാണ്. അടിയന്റെ നേരെ പ്രയോഗിച്ച അ സ്ത്രം അവന്റെ നേരെ പ്രയോഗിക്കരുതെന്നു അപേക്ഷിച്ചു

കൊള്ളുന്നു. മരിക്കുന്നതിനു മുമ്പായി ഒരു പ്രാർത്ഥന കൂടി

അടിയനുണ്ട്. എനിക്കു ഒരു മകനേയുള്ളു. എന്റെ സമീ പത്തിൽകിടന്നു വിലപിക്കുന്ന ഈ അംഗദൻ ഇതേവരെ എന്റെ മകനായിരുന്നു. ഇന്നു മുതൽ അവനെ നിന്തിരു വടിയുടെ മകനെപ്പോലെ വിചാരിക്കണം. അംഗദാ! മ കനേ! ദു:ഖിക്കരുത്. സരവ്വേശ്വരനായ രാമങ്കലാണു നി ന്റെ ഭാവിയെ ഞാൻ സമർപ്പിച്ചിട്ടുള്ളത്. നീ രാമഭക്ത നായി സുഖിക്കുക.

  എന്നു പറഞ്ഞ് ബാലി മകനായ അംഗദനെ പിടിച്ച് 

ഭഗവാന്റെ കയ്യിൽഏല്പിച്ചു. ശ്രീരാമൻ _____ഭക്ത! ഞാൻ തൊടുത്ത അസ്തത്തെ പിൻ വലി ച്ചു് നിനക്കു ആയുസ്സ് വീണ്ടും തരാം. നീയും അനുജനും

കൂടി സുഖിച്ചിരിക്കുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/80&oldid=161725" എന്ന താളിൽനിന്ന് ശേഖരിച്ചത്