താൾ:Kambarude Ramayana kadha gadyam 1922.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റ്റ് ഓടി രക്ഷപ്രാപിച്ചു കളഞ്ഞു . പിന്നെ രാമാന്തികത്തിൽ വന്നു രാമപാദത്തിൽ വീണ് ഇങ്ങിനെ പറഞ്ഞു. സുഗ്രീവൻ.___സ്വാമിൻ ! നിന്തിരുവടിയുടെ വാഗ്ദത്തം വിശ്വ സിച്ചു മാത്രമാണു ഞാൻ ബാലിയെ യുദ്ധത്തിനു വിളിച്ച ത്. അടിയനെ ശത്രുവിന്നേല്പിച്ചുകൊടുത്തു കൊല്ലുന്നതി നേക്കാൾ നിന്തിരുവടിയുടെ ഒരു അസ്ത്രത്തിന്നിരയാക്കുക യാണു നല്ലത്. അടിയന്നു ദാരങ്ങളിലും രാജ്യത്തിലും കൊ തിയില്ല. ശ്രീരാമൻ____സുഗ്രീവാ!പരിഭ്രമിക്കേണ്ട. എല്ലാം നിനക്കു ഗു ണമായ വിധം പര്യവസാനിക്കും . നിങ്ങൾ രണ്ടുപേരും യു ദ്ധം ചെയ്യുമ്പോൾ ആളെ തിരിച്ചറിവാൻ പ്രയാസമായി ഞാൻ അസ്ത്രമയക്കാഞ്ഞതതാണ്. ആളെ തിരിച്ചറിഞ്ഞു അസ്ത്രം ലാക്കാക്കിവിടാഞ്ഞാൽ മിത്രഘാതിത്വമെന്ന പാ പം വന്നേക്കുമോ എന്നു ഭയപ്പെട്ടു. ആളെ തിരിച്ചറിയാ തെ അസ്ത്രം വിടുകയാൽഎന്റെ പിതാവു ദശരഥചക്ര വർത്തിക്കു തന്നെ അബദ്ധം പിണഞ്ഞിട്ടുണ്ട്. എന്റെ പി താവ് നായാട്ടിന്നു കാട്ടിൽപോയി കാട്ടാനകളെ കൊല്ലു വാൻ ഒരു നദീതീരത്തിൽ ഒളിച്ചിരിക്കയായിരുന്നു. ഈ അ വസരത്തിൽ നേത്രവൈകല്യം വന്നു ചേർന്നിട്ടുള്ള മാതാപി താക്കന്മാരെ എടുത്തും കൊണ്ടു സഞ്ചരിക്കുന്ന കമുണ്ഡലനെ ന്ന ഋഷികുമാരൻ , മാതാപിതാക്കന്മാരുടെ ദാഹശമനത്തി ന്നായി , അവരെ ഒരിടത്തിരുത്തി പാത്രവും കൊണ്ടു നദി യിൽവെള്ളം മുക്കിയെടുപ്പാനിറങ്ങി. ഋഷികുമാരൻ നദി യിലിറങ്ങി കരത്തിൽ ജലം മുക്കിയെടുക്കുന്ന സമയം ഉ ണ്ടായ കുടുകുടു ശബ്ദം കേട്ടു ആന വെള്ളം കുടിക്കുകയാണെ ന്നു ശങ്കിച്ചു പിതാവ് അസ്ത്രം തൊടുത്തയച്ചു . കമുണ്ഡ ലൻ അസ്ത്രം ഏററു വീണതു കണ്ടു പിതാവു വ്യസനത്തോ ടും ഭയത്തോടും ഋഷികുമാരനെ എടുത്തു വിലപിക്കുന്നതു

കണ്ട് , മാതാപിതാക്കന്മാർ ദാഹത്തോടെ അല്പം അക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/74&oldid=161719" എന്ന താളിൽനിന്ന് ശേഖരിച്ചത്