താൾ:Kambarude Ramayana kadha gadyam 1922.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിണ്ഡാകാണ്ഡം

ചെയ്കുകൊണ്ടിരിക്കുമ്പോൾ വൃക്ഷം മറഞ്ഞിരുന്നു ശ്രിരാമൻ 

അസ്ത്രം പ്രയോഗിച്ചു ബാലിയെ കൊല്ലുകയും ചെയ്യുക. ഇ ങ്ങനെ ആലോചിച്ചറച്ചു സുഗ്രീവനെ രാജാധാനീ ഗോപുര ദ്വാരത്തിലേ ബാലിയെ പോർക്കു വിളിക്കുവാനയച്ച് രാമാ ദികൾ ഒരു വൃക്ഷം മറഞ്ഞിരുന്നു ബാലിയുദ്ധം

 സുഗ്രിവന്റെ പോർക്കു വിളി കേട്ട് ക്ഷോഭിച്ച ബാലി വേ

ഗം യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ബാലിയുടെ പത്നിയായ താര ഭർത്താവിനോട് ഇങ്ങനെ പറഞ്ഞു. താര -പ്രാണനാഥാ! സുഗ്രീവന്നു് അങ്ങയെ യുദ്ധത്തിനു വി ളിപ്പാൻ തക്കവണ്ണം എന്തൊരു പ്രത്യേക ശക്തിയാണ് ഉണ്ടായിട്ടുളളത്. അതുകൊണ്ടു എന്തോ ഒരു പിൻ ബലമു ണ്ടെന്നു് ഊഹിക്കണം. ദശരഥചക്രവർത്തിയുടെ മകനായ രാമൻ ഈ വനത്തിൽ വന്നിട്ടുണ്ടെന്നും അദ്ദേഹവും സു ഗ്രീവനുമായി ചില സഖ്യങ്ങൾ ചെയ്തതിൽ ഒന്നു് അങ്ങ യെ കൊന്നു രാജ്യം സുഗ്രീവന്നു കൊടുക്കുക എന്നാണെ ന്നും നഗരവാസികൾ സംസാരിക്കുന്നതു കുമാരനായ അം ഗദൻ കേട്ടുവത്രേ ! സുഗ്രീവന്റെ വരവിന്നും ഈ സംസാര ത്തിന്നും തമ്മിൽഎന്തോ ബന്ധമുണ്ട്. ബാലി____പ്രിയേ! ദശരഥാത്മജനായ രാമൻ ആരാണെന്നു നീ അറിയുമോ? അവൻ സർവ്വേശ്വരനായ വിഷ്ണുവിന്റെ അവതാരമാണ്. ഈശ്വരന്നു പക്ഷഭേദമുണ്ടോ? രാമനാ ണു വന്നിട്ടുള്ളതെങ്കിൽ അവനെ ഞാൻ രാജധാനിയിലേ ക്കു കൂട്ടിക്കൊണ്ടുവരാം. എന്നും പറഞ്ഞു ബാലി സുഗ്രീവനോടു യുദ്ധം ചെയ്യാൻ പോയി. രണ്ടുപേരും കുറെ നേരം ദ്വന്ദ്വയുദ്ധം ചെയ്തതിന്നു ശേഷം സുഗ്രീവനെ ഭൂമിയിൽ വീഴ്ത്തി അവനെ ബാലി നിഗ്ര

ഹിപ്പാൻ ഭാവിച്ചപ്പോൾ ദൈവഗത്യാ സുഗ്രീവൻ എഴുന്നേറ്റ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/73&oldid=161718" എന്ന താളിൽനിന്ന് ശേഖരിച്ചത്