താൾ:Kambarude Ramayana kadha gadyam 1922.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഗ്രീവൻ-സ്വാമിൻ !ഈ പൊതി കുറച്ചു ദിവസം മുമ്പു രാവണൻ ആകാശമാർഗ്ഗത്തിൽകൂടി ഒരു സ്ത്രീയോടുകൂടി സഞ്ചരിക്കുമ്പോൾ,ആ സ്ത്രീ താഴത്തിട്ടതാണ്.നിന്തിവ ടിയുടെ പത്നി സീതാദേവിയാണു ഇതു താഴത്തിട്ടതെന്നു ഞാനിപ്പോൾ ശങ്കിക്കുന്നു.ഒരു കാലം നിന്തിരുവടിക്കു ഇ തു കാണ്മാനിടവരുമെന്നു ദേവി വിശ്വസിച്ചിട്ടുണ്ടാവണം.

 ശ്രീരാമൻ ആശ്ചര്യത്തോടെ ആ പൊതി ലക്ഷ്മണനൊ

പ്പം പരിശോധിക്കയും,അതെല്ലാം സീതയുടെതാണെന്നു ക ണ്ട് വല്ലാതെ വ്യസനിക്കുകയും ചെയ്തു . ശ്രീരാമൻ - സുഗ്രീവാ! ഭർത്താവ് ജീവനോടെ ഇരിക്കുമ്പോൾ ഭാര്യ ആഭരണങ്ങൾ ഉപേക്ഷിക്കുന്നതു കണ്ടുംകൊണ്ടു ഭ ർത്താവ് ജീവിക്കുന്നത് കഷ്ടം തന്നെ.എന്റെ പൂരവ്വികന്മാരി ൽ ചിലരാണ് ആകാശഗംഗയെ പാതാളത്തിൽ കൊണ്ടു വന്നാക്കിയത്. അവരിൽസമുദ്രമുണ്ടാക്കിയവരുണ്ട്. വ്യാ ഘ്രവും പശുവും ഒരു തടാകത്തിലിറങ്ങി മിത്രഭാവത്തോ ടെ ജലപാനം ചെയ്യത്തക്കവിധം അത്ര നീതിയോടെ രാ ജ്യഭാരം ചെയ്തവരും അവരിലുണ്ടായിരുന്നു. അങ്ങിനെയു ള്ള ക്ഷത്രിയ പരമ്പരയിൽജനിച്ച ഞാൻ എന്റെ പത്നി യെ രക്ഷിപ്പാൻ പ്രാപ്തനല്ലാതെ പോയല്ലോ.ഹാ!കഷ്ടം. സുഗ്രീവൻ____സ്വാമിൻ ! ദു:ഖിക്കരുത്. ബാലിവധം ഇപ്പോൾ വേണമെന്നില്ല. രാവണവധം കഴിഞ്ഞതിൽ പ്പിന്നെ മതി. ഹനുമാൻ____പ്രഭോ!രാമചന്ദ്രാ! ബാലിവധം തന്നെയാണു മു മ്പേ ചെയ്യേണ്ടത്. എന്നാൽനമുക്കാവശ്യമായ വാനര സൈന്യങ്ങൾ സ്വാധീനത്തിലാവും. സീതാന്വേഷണത്തി ന്നും പിന്നീടു പ്രവർത്തിക്കേണ്ടതിന്നും സൈന്യങ്ങൾ ആവ ശ്യമാണല്ലോ.

  ഹനൂമാന്റെ അഭിപ്രായത്തെ ഭഗവാൻ സ്വീകരിച്ചു

ബാലിവധത്തിന്നുള്ള വഴികൾ ആലോചിച്ചു.സുഗ്രീവൻ

ചെന്നു ബാലിയെ പോർക്കു വിളിക്കയും രണ്ടുപേരും കൂടി യുദ്ധം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/72&oldid=161717" എന്ന താളിൽനിന്ന് ശേഖരിച്ചത്