താൾ:Kambarude Ramayana kadha gadyam 1922.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിഷ്യന്മാരായിക്കൂടി മായാവിദ്യകൾ അഭ്യസിച്ചു സമർത്ഥന്മാ രായി. ഇവർ പഠിച്ച വിദ്യ പരീക്ഷിപ്പാനായി ഒരു സർപ്പത്തെ സൃഷ്ടിച്ചു വാഹനമാക്കി അതിന്മേൽകയറി സഞ്ചരിക്കുമ്പോൾ വഴിയിൽവെച്ചു കുംഭസംഭവനായ അഗസ്ത്യ മഹർഷി വരുന്നതു കാണുകയും ,അവർ പെട്ടെന്നു് ഏഴു സാലങ്ങളായി നിന്നു , മഹർഷിക്കു മാർഗ്ഗവിരോധം വരുത്തുകയും ചെയ്തു. അഗസ്ത്യനു് ഈ മായാ പ്രയോഗം മനസ്സിലായി .ഇവരെ സാലങ്ങളായി പ്പോകെന്നു ശപിക്കുകയും ചെയ്തു. അഹങ്കാരം കൊണ്ടു ത ങ്ങൾ ചെയ്ത അവിവേകത്തെ ക്ഷമിക്കേണമെന്നു അഗസ്ത്യ ന്റെ കാല്ക്കൽവീണു രാജകുമാരന്മാർ അപേക്ഷിച്ചപ്പോൾ, മഹാവിഷ്ണുവിന്റെ രാമാവതാരകാലത്ത് ശാപമോക്ഷം വരു മെന്നു് അനുഗ്രഹിച്ചതായും,ആ ശാപഗ്രസ്തന്മാരാണു ഈ കാണുന്ന സാലങ്ങളെന്നും ഐതിഹ്യമുണ്ട്. ഇപ്രകാരമുള്ള സാലങ്ങളുടെ സമീപത്തേക്കാണു സുഗ്രീവൻ രാമലക്ഷ്മണന്മാ രെ ആനയിപ്പിച്ചത്. ശ്രീരാമൻ ഒരു അസ്ത്രമെടുത്ത് തൊ ടുത്തു വിടുകയും സപ്തസാലങ്ങളേയും ഭേദിച്ച് ആ അസ്ത്രം ശ്രീരാമന്റെ അടുക്കലേക്കു മടങ്ങി വരികയും ചെയ്തു. സുഗ്രീ വൻ ഈ സംഭവം കണ്ട് അതിശയിക്കുകയും ബാലിവധത്തി ന്നു ശ്രീരാമൻ പ്രാപ്തനാണെന്നു നിശ്ചയിക്കുകയും ചെയ്തു. പി ന്നെ അവിടെ നിന്നു എല്ലാവരും കൂടി കിഷ്കിന്ധക്കു യാത്രയാ യി. കിഷ്കിന്ധക്കു പോകുന്ന പുരാതന വഴി ദുന്ദുഭിയുടെ അ സ്ഥികൂടത്താൽ മുടങ്ങിക്കിടക്കുന്നതിന്നും ഈ യാത്ര ഒരു അവ സരമായി. ഈ അസ്ഥികൂടം ലക്ഷ്മണൻ ഇടത്തെക്കാൽപ്പെ രുവിരൽ കൊണ്ടു് എടുത്തെറിയുകയും ആയത് പശ്ചിമ സമുദ്ര ത്തിൽചെന്നു വീഴുകയും ചെയ്തു.സുഗ്രീവാദികൾക്കു വല്ല ശങ്കയും ബാക്കിയുണ്ടായിരുന്നുവെങ്കിൽ ഈ സംഭവം അതി നെയൊക്കെ തീർത്തു..ഇതിന്നു ശേഷം കിഷ്കിന്ധക്കുള്ള യാത്ര വീണ്ടും തുടർന്നു..അപ്പോൾ സുഗ്രീവൻ ഒരു ആഭരണപ്പൊ

തി ശ്രീരാമപാദത്തിൽവെച്ചു ഇങ്ങിനെ പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/71&oldid=161716" എന്ന താളിൽനിന്ന് ശേഖരിച്ചത്