താൾ:Kambarude Ramayana kadha gadyam 1922.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണയായി മല്പ്പിടുത്തത്തിന് ഉപയോഗമാക്കിത്തീർക്കാറുള്ള ആ സപ്തസാലങ്ങളെ അസ്ത്രമെയ്തു മുറിപ്പാൻ ഭഗവാനോട പേക്ഷിക്കുക.അപ്പോൾ ശങ്കയൊക്കെ തീരും.

  സുഗ്രീവൻ മന്ത്രിസഭയിൽ വച്ചു ഹനുമാൻ അഭിപ്രാ

യപ്പെട്ട പ്രകാരം ശങ്കാനിവൃത്തിക്കായി സപ്തസാലങ്ങളെ അ സ്ത്രമെയ്തു മുറിക്കണമെന്നു ഭഗവാനോടു അപേക്ഷിക്കയും ഭഗ വാൻ സമ്മതിച്ച് സപ്തസാലങ്ങളുടെ സമീപത്തേക്കു സുഗ്രീ വാദികളൊന്നിച്ചു പോകയും ചെയ്തു.

സാലഭേദനം.

  ഈ സപ്തസാലങ്ങൾക്കു സാമാന്യ വൃക്ഷങ്ങളുടെ ലക്ഷണ

മൊന്നുമില്ല.ആദിത്യചന്ദ്രന്മാർ മഹാമേരുവെ പ്രദക്ഷിണം വെക്കുകയാണെന്ന വ്യാജേന ഈ സപ്തസാലങ്ങളുടെ അഗ്രം കണ്ടുപിടിപ്പാനാണ് ശ്രമിക്കുന്നതെന്നു തോന്നും. പക്ഷെ ചന്ദ്രന്റെ ഉര:കളങ്കം ഈ സാലങ്ങലിൽദേഹം ഉരഞ്ഞിട്ട ല്ലാ ഉണ്ടായതെന്നെങ്ങനെ പറയും? ഈ സാലങ്ങളുടെ വേ രുകൾ അതലം തുടങ്ങി ഏഴു ലോകത്തേയും തുളച്ച് അനന്ത ന്റെ ഫണങ്ങളിൽചുറ്റിപ്പിടിച്ചിരിക്കയാലായിരിക്കുമോ വായു ഭഗവാന്റെ ശക്തി ഈ സാലങ്ങലോടു ഫലിക്കാത്ത ത്? സപ്തകുലപർവ്വതങ്ങൾ ഒരേ ദിക്കിൽവന്നു കൂടിയതുപോ ലെ തോന്നപ്പെടുന്ന, ഈ സപ്തസാലങ്ങൾ ബാലി സുഗ്രീവ ന്മാരുടെ മത്സരമെന്ന പോലെ അഹമഹമികയാ വളരുന്നു. ഈ സാലങ്ങളുടെ ഫലങ്ങൾ വൃക്ഷത്തിന്റെ വലുപ്പത്തിന്നനു സരിച്ചു വലുതാകയാൽ, ഭൂമിയിൽവീഴുന്ന പക്ഷം ഭൂകമ്പമു ണ്ടായെങ്കിലോ എന്നു ശങ്കിച്ചു, ആകാശഗംഗയിൽ വീണു, ആ ഗംഗമാർഗ്ഗമായി സമുദ്രത്തിൽ ഒലിച്ചു ചേരുകയാണു ചെ യ്യുന്നത്. ഈ സാലങ്ങൾക്ക് ഇത്ര യോഗ്യത കിട്ടുവാൻ പ്ര ത്യേക കാരണങ്ങളുണ്ട്. ചന്ദ്രവംശരാജാവായ മാണിഭദ്രന്നു കവികയെന്ന ഭാര്യയിൽ ജനിച്ച നൂറു പുത്രന്മാരിൽ ഏഴു

പേർ ഈ വനത്തിൽ നായാട്ടിന്നു വന്ന സമയം മയന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/70&oldid=161715" എന്ന താളിൽനിന്ന് ശേഖരിച്ചത്