താൾ:Kambarude Ramayana kadha gadyam 1922.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്ക്കിന്ധാകാണ്ഡം ടെ ആശ്രമത്തിൽ വീഴുകയും മഹർഷി ബാലിയുടെ സാഹസം കണ്ട് , അവൻ ഋശ്യമൂകത്തിൽ പോയാൽ തലപൊട്ടിത്തെറി ക്കുമെന്നു ശപിക്കുകയും ചെയ്തു.ഇതു കാരണം ഋശ്യമൂകത്തിൽ ബാലി വരാറില്ല. അതുതന്നെയാണു സുഗ്രീവൻ ഈ പർവ തത്തിൽവന്നു താമസിപ്പാൻ കാരണം. സുഗ്രീവൻ നാടും വീടും വിട്ടു പുറപ്പെട്ടപ്പോൾ കൂടെ പോന്ന രുമയെന്ന തന്റെ ഭാര്യയെ ബാലി വിട്ടയ്ക്കാതെ സ്വാധീനത്തിൽ വെച്ചിരിക്ക യുമാണ്.ബാലിസുഗ്രീവന്മാർ തമ്മിലുള്ള സ്പർദ്ധയ്ക്കു കാരണം ഇതാണ്. ഹനൂമാൻ വിസ്തരിച്ചു പറഞ്ഞ ഈ കഥകൾ ശ്രീരാമ സ്വാമി ശ്രദ്ധയോടെ കേട്ടതിന്നു ശേഷം , ബാലി താമസിക്കു ന്ന രാജധാനിക്കുള്ള വഴി കാട്ടിത്തരുവാൻ ആജ്ഞാപിച്ചു.എ ന്നാൽമന്ത്രികളുമായി ആലോചിച്ചു മേലിൽ പ്രവർത്തിക്കേ ണ്ട കാര്യം തീർച്ച്പ്പെടുത്തുവാൻ അനുവാദം കിട്ടേണമെന്നു ള്ള സുഗ്രീവന്റെ അപേക്ഷയെ ഭഗവാൻ സമ്മതിക്കയും ചെ യ്തു.സുഗ്രീവന്റെ മന്ത്രിസഭയിൽ വെച്ച് ഹനൂമാൻ ഇപ്രകാ രം അഭിപ്രായപ്പെട്ടു. ഹനൂമാൻ ___ ശ്രീരാമൻ ബാലിവധത്തിന്നു ശക്തനല്ലെന്ന ഒരു സന്ദേഹം സുഗ്രീവരാജാവിന്റെ മനസ്സിൽകടന്നു കൂ ടിയതായി തോന്നുന്നു. ആ സന്ദേഹത്തിന്നവകാശമില്ല. ശ്രീരാമൻ സാക്ഷാൽമഹാവിഷ്ണുവാണ്. ദുഷ്ടനിഗ്രഹ ത്തിന്നായി മനുഷ്യനായവതരിച്ചിരിക്കയാണ്.. ഭഗവാ ന്റെ കരത്തിലും പാദത്തിലുമുള്ള ശംഖചക്രഗദാപത്മരേ ഖകൾ അങ്ങുന്നു നോക്കീട്ടില്ല. ഈ രേഖകൾ വിഷ്ണുകലാദ ശ ജാതന്മാർക്കല്ലാതെ ഇതരന്മാർക്കുണ്ടാകുന്നതല്ല. കൂടാതെ വിഷ്ണുകലയുള്ളവർക്കു മാത്രം സാദ്ധ്യമായ ത്രൈയംബകം പ ള്ളിവില്ല് ഖണ്ഡിച്ചതും ശ്രീരാമനാണ്. ഈ വക സംഗ തികൾ ആലോചിച്ചതിന്നു ശേഷവും അങ്ങുന്നു തൃപ്തനാകു

ന്നില്ലെങ്കിൽ ഒരു പരീക്ഷകൂടി നടത്താം. ബാലി സാധാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/69&oldid=161714" എന്ന താളിൽനിന്ന് ശേഖരിച്ചത്