താൾ:Kambarude Ramayana kadha gadyam 1922.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ണം നി൪മ്മിച്ച് ജ്യേഷ്ഠനായ ബാലിയെ വാനരരാജാവായും അനുജനായ സുഗ്രീവനെ യുവരാജാവായും വാഴിക്കയും ചെ യ്തു. ബാലിസുഗ്രീവന്മാ൪ വളരെ ഐക്യത്തോടെ പ്രജാപ രിപാലനം ചെയ്തു സുഖിച്ചു വാഴുന്ന കാലത്ത് മയന്റെ പു ത്രനായ മായാവി എന്ന അസുരൻ തന്നോടു യുദ്ധം ചെയ് വാൻ ആരുമില്ലെന്ന നിലയിൽ മദിച്ചു ബാലിയെ യുദ്ധത്തിന്നു വി ളിച്ചു. യുദ്ധത്തിൽ ജയമില്ലെന്നു കണ്ട് മായാവി ഒരു ഗുഹ യിൽകടക്കുന്നതിനു മുമ്പായി സുഗ്രീവനെ വിളിച്ച് , ഈ ഗു ഹയുടെ ബിലദ്വാരത്തിൽകൂടി രക്തം വരുന്നതു കണ്ടാൽഅ സുരൻ മരിച്ചതായി വിചാരിക്കാമെന്നും , അതല്ല പാലാണു വന്നതെങ്കിൽതാൻ മരിച്ചതായി വിചാരിക്കാമെന്നും പറ ഞ്ഞു. പാൽ കണ്ടാൽ ബിലദ്വാരം കല്ലിട്ടടച്ചു സുഗ്രീവൻ രാജാവായി പ്രജാപരിപാലനം ചെയ്തു വാഴാനും അനുവാദം കൊടുത്തു.പതിന്നാലു കൊല്ലം കാത്തിരുന്നിട്ടും രക്തമാക ട്ടേ പാലാകട്ടേ കാണാതെ സുഗ്രീവൻ പരിഭ്രമിച്ചിരിക്കുമ്പോൾ മായാവിയുടെ മായാപ്രയോഗം കൊണ്ടു ബിലദ്വാരത്തിൽ ക്ഷീ രം കാണുകയും സുഗ്രീവൻ ജ്യേഷ്ഠന്റെ മരണത്താൽ വ്യസനി ച്ച് ദ്വാരം കല്ലിട്ടടച്ചു കിഷ്കിന്ധയിൽ വന്നു രാജാവായി വാഴു കയും ചെയ്തു. ബാലി ഒടുവിൽ മായാവിയെ കൊന്നു കിഷ്കിന്ധ യ്ക്കു മടങ്ങി ബിലദ്വാരത്തിലെത്തിയപ്പോൾ കല്ലിട്ടടച്ചതായി കാണുകയും, ആയതു ചവിട്ടിത്തുറന്നു, കിഷ്കിന്ധയിൽവന്നു, സുഗ്രീവൻ പറഞ്ഞതൊന്നും വിശ്വസിക്കാതെ സുഗ്രീവനെ രാജ്യഭ്രഷ്ടനാക്കുകയും ചെയ്തു. ബാലിയുടെ അനിഷ്ടത്തിന്നു പാത്രമായ സുഗ്രീവന്നു ആരും സഹായം ചെയ്തില്ല. പ ണ്ട് ദുന്ദുഭിയെന്ന ഒരു അസുരനെ ബാലി കൊല്ലുകയും അവ ന്റെ തലയെടുത്ത് ആകാശത്തിൽ എറിയുകയുമുണ്ടായി.ആ

തല ഋശ്യമൂകത്തിൽതപസ്സു ചെയ്തിരുന്ന മതംഗമഹർഷിയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/68&oldid=161713" എന്ന താളിൽനിന്ന് ശേഖരിച്ചത്