താൾ:Kambarude Ramayana kadha gadyam 1922.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്ക്കിന്ധാകാണ്ഡം ൫൩ രമേശ്വരശിഷ്യരിൽ പ്രധാനിയായ ബാലി , നിത്യം ചതുസ്സമുദ്രങ്ങളിലും പോയി , ഏഴര നാഴികസമയംകൊണ്ടു തർപ്പണം ചെയ്തു മടങ്ങുന്നവനാണ് . സ്വതേ പതിനായിരം മത്തഗജത്തിന്റെ ശക്തിയുള്ള ബാലിക്കു , തന്നോടെതിർക്കുന്നവരുടെ പകുതി ബലംകൂടി ആകർഷണത്താൽ കിട്ടുമെന്ന വരശക്തിയും ലഭിച്ചിട്ടുണ്ട് . ക്ഷീരസാഗരത്തെ മധനം ചെയ്ത ബാലിയുടെ കരബലത്തെപ്പറ്റി പറവാനുണ്ടോ ? ഈ ബാലി തന്നെയാണു , ജാനകീചോരനായ രാവണനെ തന്റെ വാലിന്മേൽ കെട്ടി ചതുസ്സാഗരത്തിലും തർപ്പണം ചെയ്തവൻ . ബാലി സുഗ്രീവന്മാരുടെ ഉത്ഭവം

എങ്ങിനെയാണെന്നും തിരുമനസ്സിൽ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. ബ്രഹ്മാത്മജനായ ഇരകതാശ്വൻ എന്ന വാനരനൻ , മഹാമേരുവിന്റെ ഉത്തരഭാഗത്തുള്ള മകളിരാം തടമെന്ന തടാകതീരത്തിൽ ഒരു ജംബൂ വൃക്ഷത്തിലിരുന്ന് അതിന്റെ ഫലങ്ങൾ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ സംഗതിവശാൽ തടാകത്തിൽ വീണു മുങ്ങുവാനിടവരികയും മുങ്ങി നീവിർന്ന ഉടനെ ഒരു സ്ത്രീയായിപ്പോകുകയും ചെയ്തു . ഈ തടാകത്തിൽ പാർവ്വതീദേവി സ്നാനം ചെയ്യുമ്പോൾ അടുത്ത് ചെന്നു കാണ്മാനുള്ള മോഹത്തോടെ വൈരോചനനെന്ന രാക്ഷസൻ മായാവിയായി സ്ത്രീവേഷമെടുത്തു ആ തടാകത്തിൽ കുളിക്കാൻ ചെല്ലുകയും ദേവിക്ക് കാര്യം മനസ്സിലായി ഈ തടാകത്തിൽ കുളിക്കുന്നവൻ സ്ത്രീയായിപ്പോകുമെന്നു ശപിക്കുകയും ചെയ്തു . ഇതാണു ഇരകതാശ്വൻ സ്ത്രീയാകാനുള്ള കാരണം . സ്ത്രീരൂപനായ ഇരകതാശ്വനെ കണ്ട് ഇന്ദ്രനും , പിന്നീട് സൂര്യഭഗവാനും കാമിക്കയും അതിന്റെ ഫലമായി ഓരോ സന്താനങ്ങൾ ഉണ്ടാകുകയും ചെയ്തു . അതിൽ ഇന്രപുത്രനു ബാലിയെന്നും , സൂര്യപുത്രനു സുഗ്രീവനെന്നും പേരിടുകയും , ഇന്രാജ്ഞയാൽ വിശ്വകർമ്മാവ് കിഷ്ക്കിന്ധയെന്നു പട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/67&oldid=161712" എന്ന താളിൽനിന്ന് ശേഖരിച്ചത്