താൾ:Kambarude Ramayana kadha gadyam 1922.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨ കമ്പരുടെ രാമായണകഥ കുശാഗ്രബുദ്ധിയായ ഹനുമാന്റെ ഏതാദൃശമായ വാക്കുകൾ കേട്ട് കനകകുംഭം കിട്ടിയ അന്ധനെന്ന പോലെ സുഗ്രീവൻ സന്തോഷിക്കയും രാമാന്തികത്തിൽ പോയി ശരണം പ്രാപിച്ച് നമസ്ക്കരിച്ചു , ശത്രുസംഹാരം ചെയ്ത് രക്ഷിക്കേണമെന്നു വിനയാന്വിതനായി അപേക്ഷിക്കുകയും ചെയ്തു. തന്നെപ്പോലെ ഭാര്യാവിയോഗദഃഖം അനുഭവിക്കുന്നവനാണു സുഗ്രീവനെന്നു മനസ്സിലാക്കി, വേണ്ടപ്പെട്ട നിവൃത്തിയുണ്ടാക്കിത്തരാമെന്നു ഭഗവാൻ പറഞ്ഞു സുഗ്രീവനെ ആശ്വസിപ്പിക്കുകയും , രാമലക്ഷ്മണന്മാരെ ഹനൂമാൻ തന്റെ ചുമലിലെടുത്തു സുഗ്രീവനൊപ്പം ഋശ്യമൂകാദ്രിയിൽ പോയി മൃദുപല്ലവങ്ങൾ ആസനമാക്കി എല്ലാവരും ഇരിക്കുകയും ചെയ്ത ശേഷം സുഗ്രീവനെ നോക്കി ഭഗവാൻ ഇങ്ങിനെ അരുളിച്ചെയ്തു. സുഗ്രീവ സഖ്യം ശ്രീരാമൻ ---സഖേ ! സുഗ്രീവ ! ഇന്നു മുതൽ നിന്റെ ശത്രു എന്റേയും ശത്രുവായി ഞാൻ വിചാരിക്കുന്നു. നിന്റെ ശത്രുവെ നിഗ്രഹിച്ച് നിന്റെ ഭാര്യയേയും രാജ്യത്തേയും നിനക്കധീനമാക്കിത്തരുമെന്നു ഞാൻ ഇതാ അഗ്നിസാക്ഷിയായി സത്യം ചെയ്യുന്നു. സുഗ്രീവൻ ---സ്വാമിൻ ! നിന്തിരുവടി ചെയ്തു തരുന്നതിന്നു പ്രതിഫലമായി വല്ലതും ചെയ് വാൻ അടിയൻ അശക്തനാണ് . എന്നാൽ ഒരു സഹായം അടിയൻ ചെയ്യാം . നിന്തിരുവടിയുടെ പത്നി ഈ ബ്രഹ്മാണ്ഡത്തിൽ എവിടെയുണ്ടെങ്കിലും അന്വേഷിച്ചു ഇന്ന ദിക്കിലാണുള്ളതെന്നറിഞ്ഞു പറയാമെന്ന് അടിയൻ അഗ്നിസാക്ഷിയായി പ്രതിഞ്ജ ചെയ്യുന്നു. ശ്രീരാമൻ --- നിന്റെ ശത്രു ആരാണെന്നു കേൾക്കട്ടെ.

ഹനൂമാൻ --- (സുഗ്രീവാഞ്ജപ്രകാരം പറയുന്നു) പ്രഭോ ! സുഗ്രീവന്റെ ശത്രു വാനരരാജാവായ ഇന്രാത്മജൻ ബാലിയാണ് . ഈ ബാലി സുഗ്രീവന്റെ അഗ്രജനുമാണ്. പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/66&oldid=161711" എന്ന താളിൽനിന്ന് ശേഖരിച്ചത്