താൾ:Kambarude Ramayana kadha gadyam 1922.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിന്ധാകാണ്ഡം ലെ ഇരിക്കുന്നുണ്ടെന്നും ജലം വേഗം കൊണ്ടു കൊടുക്കേണ മെന്നും പറഞ്ഞു ഋഷികുമാരൻ മരിക്കുകയും ചെയ്തു.പിതാ വ് ഋഷിയുടെ മാതാപിതാക്കന്മാർക്ക് ജലം കൊടുത്തു ദാ ഹശമനം വരുത്തിയതിന്നു ശേഷം നടന്ന സംഭവങ്ങൾ പ റഞ്ഞു മനസ്സിലാക്കി ക്ഷമായാചനം ചെയ്തു. പുത്രന്റെ മ രണ ദു:ഖം കാരണം മാതാപിതാക്കന്മാരും എന്റെ പിതാ വിന്റെ മുമ്പിൽവെച്ചു തന്നെ മരിച്ചുപോയി.എന്നാൽ അവർ മരിക്കുന്നതിനു മുമ്പായി 'പുത്രശോകത്താൽനീ യും മരിക്കു'മെന്നു അച്ഛനോടു പറയുകയും ചെയ്തു.പുത്രന്മാർ ആരും തന്നെ ഇല്ലാത്ത അവസരത്തിൽ പുത്രശോകംകൊ ണ്ടാണ് എന്റെ പിതാവു മരിച്ചത്. അതുകൊണ്ടു് ആളെ അറിയാതെ അസ്ത്രമയക്കാൻ എനിക്കു വളരെ മടിയുണ്ട്. ഇതാ ലക്ഷ്മണൻ ഒരു മാലയുണ്ടാക്കീട്ടുണ്ട്. ഈ മാലയും ധരിച്ചു പോയി ബാലിയെ വീണ്ടും പോരിനു വിളിക്കുക

 ശ്രീരാമന്റെ വാക്കുകൾ കേട്ടു തൃപ്തനായ     സുഗ്രീവൻ ലക്ഷ്മണദത്തമായ മാലയും ധരിച്ചു വീണ്ടും ചെന്നു ബാലിയെ യുദ്ധത്തിനു വിളിച്ചു.ഘോരമായി യുദ്ധം ചെയ്തു ഒടുവിൽ സുഗ്രീവനെ എടുത്തു നിലത്തടിക്കാൻ ബാലി ഉയർത്തിയപ്പോൾഹനുമാൻ സ്ഥിതി ഭഗവാനു കാട്ടിക്കൊടുക്കുകയും, ഭഗവാൻ ബാലിയുടെ മാറു ലക്ഷ്യമാക്കി അസ്ത്രം വിടുകയും ചെയ്തു. രാമാസ്ത്രം ബാലിയുടെ മാറിൽ തറച്ചു ബാലി വിഴുകയും , അസ്ത്രം പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ആ അസ്ത്രം പ്രാണനെ ആകർഷിക്കുന്നതു പോലെ തോന്നി ബാലി ഇപ്രകാരം തന്നത്താൻ പറഞ്ഞു തുടങ്ങുകയും ചെയ്തു.
           ബാലിമോക്ഷം

ഞാനും എന്റെ സോദരനും തമ്മിൽ വാശിയോടെ ദ്വന്ദ്വയുദ്ധം ചെയ്യുമ്പോൾ എന്റെ മാറു ലക്ഷ്യമാക്കി ഒളിബാണം അയച്ചു തറച്ചതാരാണ് ? ഇത് സർവ്വേശ്വരനായ വിഷ്ണുവിന്റെ ചക്രായുധമല്ല , ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരെ പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/75&oldid=161720" എന്ന താളിൽനിന്ന് ശേഖരിച്ചത്