താൾ:Kambarude Ramayana kadha gadyam 1922.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ കിഷ്കിന്ധാ കാണ്ഡം പമ്പാസരസ്സ് ശ്രീരാമലക്ഷ്മണന്മാർ ശബര്യാശ്രമത്തിൽ നിന്നു പുറപ്പെട്ടു പമ്പാസരസ്തീരത്തിൽ വന്നു സ്നാനപാനാദികൾ കഴിച്ചു , മനോഹരമായ ആ സരസ്സിന്റെ ഓരോ വൈഭവങ്ങളും കണ്ടാനന്ദിച്ചു. അച്ഛസ്ഫടികസമാനമായ ജലം കൊണ്ടു പരിപൂർണ്ണമായ ഈ തടാകത്തിന്റെ നാലുഭാഗത്തുമുള്ള ഭിത്തികൾ നവരത്നങ്ങളെക്കൊണ്ടു കെട്ടി ഉയർത്തിയതാണോ എന്നു തോന്നും. സൂര്യകിരണങ്ങൾ ഈ രത്നങ്ങളിന്മേൽ തട്ടി ആയത് ജലത്തിൽ പ്രതിഫലിച്ചു. ധാവള്യമേറിയ ജലം നാനാവർണ്ണങ്ങളേയും അവലംബിക്കുന്നപോലെ തോന്നി. ദർപ്പണമെന്നപോലെ നിർമ്മലമായ ഈ സരസ്സിൽ ആകാശം പ്രതിഫലിക്കുമ്പോൾ മത്തഗജങ്ങൾ പടിഞ്ഞതാണോ എന്നു തോന്നും. ഈ സരസ്സിൽ കണ്ട വേറേ ചില അത്ഭുതകാഴ്ചകളെ ശ്രീരാമൻ ലക്ഷ്മണനു കാട്ടിക്കൊടുത്തു.

ശ്രീരാമൻ ---സൗമിത്രേ ! ഈ തടാകത്തിന്റെ പശ്ചിമഭാഗത്തു നോക്കുക. അവിടെ എന്താ ചില വേഷധാരികളേയും തിരശ്ശീലയും കാണുന്നത്. നർത്തകിമാർ കിഴക്കുവശത്തു നിന്നാണ് നർത്തനം ചെയ്യുന്നത്. ഉത്തരഭാഗത്ത് വാളഭ്യാസികളുമുണ്ടെന്നു തോന്നുന്നു. ഇതിലും വിശേഷം വിശേഷം തെക്കു ഭാഗത്തിരുന്നു സഭാവാസികൾ ശിരഃകമ്പം ചെയ്ത് അഭിനന്ദിക്കുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/62&oldid=161707" എന്ന താളിൽനിന്ന് ശേഖരിച്ചത്