താൾ:Kambarude Ramayana kadha gadyam 1922.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൪൭ യാകുകയും ചെയ്തു . ഭർത്താവ് ഈ വിവരം മനസ്സിലാക്കി ' വേടനാരിയായിപ്പോകെ'ന്നു എന്നെ ശപിച്ചു. അറിവില്ലാതെ വന്ന അബദ്ധങ്ങളെ ക്ഷമിച്ചു ശാപമോചനം തരേണമെന്നു ഞാൻ അപേക്ഷിക്കുകയും , മഹാവിഷ്ണു , രാമനെന്ന നാമധേയത്തോടെ അവതരിച്ചു സഞ്ചാരത്തിൽ ഇവിടെ വരുമെന്നും അപ്പോൾ ശാപമോക്ഷം തരുമെന്നും അനുഗ്രഹിക്കുകയും ചെയ്തു. അതുപ്രകാരം ഞാൻ നിന്തിരുവടിയുടെ വരവിനെയും കാത്തിരിക്കയാണ്. സ്വാമിൻ ! നിന്തിരുവടിയുടെ കാര്യസാദ്ധ്യത്തിന്നു ഒരു വഴി പറഞ്ഞുതരാം. ഇവിടെ നിന്നു തെക്കോട്ടു പോയാൽ പമ്പാസരസ്സ് എന്നു പേരായി ഒരു തടാകമുണ്ട്. അവിടെ അടുത്തു പ്രസ്രവണാചലം എന്നും ഋശ്യമൂകാദ്രിയെന്നും പേരായി ഒരു പർവ്വതമുണ്ട്. അവിടെയാണ് സൂര്യപുത്രനായ സുഗ്രീവൻ താമസിക്കുന്നത്. സുഗ്രീവനുമായി നിന്തിരുവടി സഖ്യം ചെയ്താൽ കാര്യമൊക്കെ സാദ്ദ്യമാകും.

ശബരിയുടെ ജീവചരിത്രം കേട്ടു ഭഗവാൻ വളരെ തൃപ്തനായി അവൾക്ക് ശാപമോക്ഷം കൊടുത്ത് സ്വർഗ്ഗത്തിലേക്കയക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/61&oldid=161706" എന്ന താളിൽനിന്ന് ശേഖരിച്ചത്