താൾ:Kambarude Ramayana kadha gadyam 1922.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ കമ്പരുടെ രാമായണകഥ ക്കുകയാൽ രാക്ഷസനായിപ്പോകെന്നു ആ മഹർഷി എന്നെ ശപിക്കുകയും , രാമാവതാരകാലത്തിൽ ശാപമോചനം വരുമെന്നു പിന്നീട് എന്റെ വ്യസനം കണ്ടു അനുഗ്രഹിക്കുകയും ചെയ്തു . ശാപത്താൽ രാക്ഷസനായ ഞാൻ വനത്തിൽ സഞ്ചരിക്കുമ്പോൾ ഒരു ദിവസം കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ പിടിച്ച് ഭക്ഷിപ്പാൻ ശ്രമിച്ചപ്പോൾ , ഇന്ദ്രൻ വജ്രംകൊണ്ടു എന്റെ ശിരസ്സിൽ അടിക്കുകയും ആ അടികൊണ്ടു ശിരസ്സു കുക്ഷിയിലായി എന്റെ കരങ്ങൾ വളരുകയും ചെയ്തു . അന്നുമുതൽ ഇന്നേവരെ നിന്തിരുവടിയുടെ വരവും കാത്തിരിക്കുകയായിരുന്നു . ഭഗവൻ പ്രസീദ ! നിന്തിരുവടി ഇവിടെ നിന്നു തെക്കോട്ടുതന്നെ സഞ്ചരിച്ചാൽ ശബരിയുടെ തപസ്ഥാനത്ത് എത്തിച്ചേരും . ശബരി മുഖേന സുഗ്രീവസഖ്യത്തിന്നും സുഗ്രീവസഹായത്താൽ നിന്തിരുവടിയുടെ കാര്യസാദ്ധ്യത്തിന്നും ഇടവരും . എന്നും പറഞ്ഞു ഗന്ധർവ്വൻ അന്തർദ്ധാനം ചെയ്തു . ശ്രീരാമലക്ഷ്മണന്മാർ പിന്നെയും യാത്രചെയ്ത് ഒടുവിൽ ശബരിയുടെ ആശ്രമത്തിൽ ചെന്നു ചേരുകയും ചെയ്തു . ശബരീമോക്ഷം തന്റെ ആശ്രമത്തിൽ വന്നുചേർന്ന ശ്രീരാമലക്ഷ്മണന്മാർക്കു ഭക്ഷിപ്പാൻ ഫലപക്വങ്ങൾ കൊടുത്തതിന്നു ശേഷം , താൻ തപസ്വിനിയായിരിപ്പാനുണ്ടായ കാരണങ്ങൾ എന്തെന്നുള്ള ചോദ്യത്തിന്നു ശബരി ഇങ്ങിനെ മറുപടി പറഞ്ഞു .

ശബരി----സ്വാമിൻ ! ചിത്രകവചൻ എന്ന ഒരു ഗന്ധർവ്വന്റെ പുത്രിയായ എന്നെ വീതിഹോത്രൻ എന്ന ഒരു ഗന്ധർവനാണ് വേട്ടത് . ഭർത്താവു ഒരു ബ്രഹ്മജ്ഞാനിയായി ലൗകികവിഷയാസക്തി ഇല്ലാതെ വിരക്തനായി കാലയാപനം ചെയ്ത നിമിത്തം ദുഷ്ക്കർമ്മവശാൽ കന്മാടൻ എന്ന ഒരു കിരാതനുമായി ഞാൻ പരിചയപ്പെടാൻ ഇടവരികയും അവന്റെ അനുരാഗത്തിന്നടിമപ്പെട്ടു അവനുമായി രമിക്കുവാൻ ഇട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/60&oldid=161705" എന്ന താളിൽനിന്ന് ശേഖരിച്ചത്