താൾ:Kambarude Ramayana kadha gadyam 1922.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്ക്കിന്ധാകാണ്ഡം ൪൯ ലക്ഷ്മണൻ --- അടിയൻ നോക്കുമ്പോൾ അങ്ങിനെയൊന്നും ഉള്ളതായി കാണാത്തതെന്താണ് ? നിന്തിരുവടി പറയുന്നതിന്റെ യുക്തിയെന്താണ് ? ശ്രീരാമൻ --- ഈ കാഴ്ച വളരെ അത്ഭുതകരമാണ്. പൂത്തു വികസിച്ച ചെന്താമരയിൽ ഹംസങ്ങൾ വന്നിരിക്കുമ്പോൾ പുഷ്പരേണുക്കൾ ജലത്തിൽ വീഴുന്നു. അതുകൾ തിന്മാൻ വരുന്ന വാളമത്സ്യങ്ങൾ ഹംസങ്ങളെക്കണ്ടു മേല്പോട്ടു ചാടി ദൂരെ വെള്ളത്തിൽ പോയി വീഴുന്നതു നോക്കുക. ആ സംഭവം അഭ്യാസികൾ കളരിയിൽ നിന്നു വാളെടുത്തു കളിക്കുന്നതു പോലെ തോന്നുന്നു. തിരശ്ശീലകളാകുന്ന അലകളിക്കൂടി തല പൊന്തിച്ചു മത്സ്യങ്ങളെ പിടിച്ചു തിന്നാൻ ശ്രമിക്കുന്ന നീർനായ്ക്കളെ വേഷധാരികളാണെന്നു ശങ്കിക്കുന്നതിലും തെറ്റില്ല. വണ്ടുകൾ പുഷ്പങ്ങളിലെ മധുവെ പാനം ചെയ്യുമ്പോൾ ഉണ്ടാകുന്നതായ രീകാരം , നടനസ്ത്രീകൾ സഭയിൽ വന്നു സംഗീതധ്വനി മുഴക്കുന്നതല്ലെന്നു എങ്ങിനെ പറയും ? താമരവളയങ്ങളിലിരുന്ന മണ്ഡൂകങ്ങൾ അഭിനന്ദനസൂചകമായി ഗർജ്ജിക്കുന്നു. താമരദളങ്ങൾ ആടുമ്പോൾ സഭ്യന്മാർ ശിരഃകമ്പം ചെയ്യുന്നതുപോലെ തോന്നുന്നു. ഇപ്പോൾ ഞാൻ പറഞ്ഞതു വാസ്തവമാണെന്നു തോന്നുന്നില്ലെ ? ശ്രീരാമസ്വാമി ഇപ്രകാരം പമ്പയുടെ ഓരോ കാഴ്ചകൾ അനുനുജനെ പറഞ്ഞു മനസ്സിലാക്കി ചുറ്റിത്തിരിഞ്ഞു നടക്കുമ്പോൾ , പ്രസ്രവണാചലത്തിൽ ഇരിക്കുന്ന സൂര്യപുത്രനായ സുഗ്രീവൻ ഇവരെ ദൂരെ നിന്നു കാണുകയും , തന്റെ മന്ത്രിയായ ഹനുമാനെ വിളിച്ചു ആയുധപാണികളായി വരുന്ന ഈ രണ്ടുപേരും ബന്ധുക്കളൊ ശത്രുക്കളൊ എന്നു ഗൂഢമായി പോയി അറിഞ്ഞു വരുവാൻ ആജ്ഞാപിക്കുകയും ചെയ്തു. ഹനൂമദ്ദർശനം

സുഗ്രീവന്റെ കല്പനയനുസരിച്ച് ഹനുമാൻ ഒരു ബ്രഹ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/63&oldid=161708" എന്ന താളിൽനിന്ന് ശേഖരിച്ചത്