താൾ:Kambarude Ramayana kadha gadyam 1922.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൩൯

സന്യാസികളിൽ ഞാൻ പരമഹംസനാണു. പ്രാരബ്ധകർമ്മപ്രേരണയാൽ എന്റെ മനസ്സ് ഇപ്പോൾ ആഹാരാദികളിൽ ചലിച്ചതാണ്. അല്ലയോ സുന്ദരി ! നീ ഒരു രാജകുമാരിയാണെന്നു തോന്നുന്നുവല്ലോ. നീ ഈ ഘോരവനത്തിൽ ഏകാകിനിയായിരിക്കുന്നതെന്തിനാണു ? നിന്റെ രക്ഷകൻ എവിടെ ? ജാനകി :----ശ്രീമൻ ! ഞാൻ മിഥിലാധിപനായ ജനകന്റെ പുത്രിയാണു. ജാനകിയെന്നാണു പേർ . അയോദ്ധ്യാധിപനായ ദശരഥന്റെ സീമന്തപുത്രനാണ് എന്റെ ഭർത്താവ് : അദ്ദേഹം തന്റെ മാതാപിതാക്കന്മാരുടെ സത്യരക്ഷക്കായി അനുജനായ ലക്ഷ്മണനോടും എന്നോടും കൂടി ഇവിടെവന്നു താമസിക്കുന്നതാണു. അവർ രണ്ടുപേരും ഇപ്പോൾ മടങ്ങിയെത്തും. അങ്ങയുടെ അഭീഷ്ടം അവർ സാധിപ്പിച്ചുതരും. സന്യാസി :-----ഓ ഹൊ ! ദശരഥന്റെ നാലു പുത്രന്മാരിൽ പ്രഥമപുത്രനായ ശ്രീരാമനായിരിക്കും നിന്റെ പ്രിയതമൻ . മനസ്സിലായി. ജാനകി :----നിന്തിരുവടി എവിടെനിന്നാണു ഇപ്പോൾ വരുന്നതെന്നറിവാൻ ഞാൻ ആഗ്രഹിക്കുന്നു.

സന്യാസി :----ഞാൻ അനേകം തീർത്ഥങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ചു പലരാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. പല രാജധാനികളിലും പോയിട്ടുണ്ട്. അവിടങ്ങളിലെ രാജാക്കന്മാരുടെ പ്രബലതയും , ദുർബലതയും , അവരുടെ കീർത്തിയും ദുഷ്കീർത്തിയും ഞാനറിയും. നിന്രെ ഭർത്താവു മടങ്ങിവരുന്നതുവരെ സമയം പോക്കുവാൻ ഒരു രാജാവിന്റെ ചരിത്രം ഞാൻ പറയാം. 'ലങ്കയെന്നുപേരായി അതിമനോഹരമായ ഒരു രാജധാനിയും , അവിടെ ത്രൈലോക്യസുന്ദരനായ ഒരു രാജാവുമുണ്ട്. അയാൾ ഭൂലോകത്തിലെ ഇന്ദ്രനാണെന്നുതന്നെ പറയാം. അതിഭാഗ്യവാനും , കാമസദൃശനും ആയ ലങ്കേശ്വരൻ ബ്രഹ്മഗോത്രസംജാത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/53&oldid=161698" എന്ന താളിൽനിന്ന് ശേഖരിച്ചത്