താൾ:Kambarude Ramayana kadha gadyam 1922.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ കമ്പരുടെ രാമായണകഥ

ജാനകി :-----സ്വാമിൻ ! നമസ്കാരം ! സന്യാസിമാർക്കു ക്ഷുത്തും ദാഹവുമില്ലെന്നാണു കേട്ടിട്ടുള്ളത് . അങ്ങുന്ന് ക്ഷുൽപിപാസകളാൽ അവശനായിട്ടുണ്ടെന്നു പറയുന്നു . ഈ രണ്ടു സ്ഥിതിയും തമ്മിൽ യോജിക്കുന്നില്ലല്ലോ .

സന്യാസി  :-----ഹേ ! സാദ്ധ്വി ! സന്യാസികൾ കുടീചകൻ , പകൂതകൻ ,ഹംസൻ ,പരമഹംസൻ ഇങ്ങിനെ നാലുതരക്കാരാണു . മന്ദവിരാഗം , തീവ്രവിരാഗം , തീവ്രതരവിരാഗം എന്നിങ്ങിനെ ഈ സന്യാസിമാർ സ്വീകരിക്കുന്ന വിരാഗം മൂന്നുവിധവുമാണ് . കുടീചകനും പകൂതകനും മന്ദവിരാഗികളും , ഹംസൻ തീവ്രവിരാഗിയും , പരമഹംസൻ തീവ്രതരവിരാഗിയുമാണ്. കുഡുംബത്തിൽ ബദ്ധനായിരുന്ന് ഒടുക്കം കുടുംബരക്ഷക്കു അസമർത്ഥനായിത്തീർന്ന് അവരെ ഉപേക്ഷിച്ചു , തന്റെ ഉദരപൂരണം മാത്രം കാംക്ഷിച്ച് കാഷായവസ്ത്രവും രുദ്രാക്ഷവും ധരിച്ച് ഭിക്ഷയെടുത്ത് നടക്കുന്നവനെയാണു കുടീചകനെന്നു പറയുന്നത്. പകൂതകനാവട്ടെ കുഡുംബത്തെ ഉപേക്ഷിച്ചു നടക്കുന്നവനാണെങ്കിലും സഞ്ചാരാവസരങ്ങളിൽ സന്യാസികളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കും . സന്യാസോപദേശങ്ങളൊന്നും കൂടാതെ ജടാഭാരം വഹിച്ച് , കൗപീനമാത്രനായി യോഗദണ്ഡം ധരിക്കയും ചെയ്യും . ഹംസൻ ഇത്തരക്കാരനല്ല. ഭഗവൽഭക്തികൊണ്ടു , വേദപാഠം , ദേവപൂജ , ഗുരുപൂജ , മുതലായതു വിധിയാംവണ്ണം അനുഷ്ഠിച്ചു , സൽഗുരുവിൽനിന്നു ദത്തമായ ഉപദേശമനുസരിച്ച് ആസനസ്ഥനായി യമനിയമാദികൾ അനുഷ്ഠിക്കുകയും ചെയ്യും . പരമഹംസൻ അഷ്ടാംഗങ്ങളിൽ നിപുണനായിരിക്കും . ശുഭേച്ഛാവിവരണതനുമാനസീകസത്വാപത്തി , അസച്ഛക്തി പദാർത്ഥഭാവന , തുരീയ എന്നീ ജ്ഞാനമാർഗ്ഗങ്ങളിൽ സഞ്ചരിച്ച്അനുഭവഗോചരമായ ബ്രഹ്മാനന്ദത്തെ അനുഭവിക്കുന്നവനാണു പരമഹംസൻ എന്നറിയപ്പെടുന്നത് . ഇങ്ങിനെ നാലുതരക്കാരായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/52&oldid=161697" എന്ന താളിൽനിന്ന് ശേഖരിച്ചത്