താൾ:Kambarude Ramayana kadha gadyam 1922.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൩൭

രീചന്റെ ചതിപ്രയോഗമാണ് . ദേവിയെ കാത്തുരക്ഷിച്ചിരിപ്പാനാണല്ലോ ജ്യേഷ്ഠൻ കല്പിച്ചു പോയത് . ക്ഷണനേരംകൊണ്ടു ജ്യേഷ്ഠൻ ഇവിടെ മടങ്ങിയെത്തും . സീതാ :---- ജ്യേഷ്ഠനെ രക്ഷപ്പെടുത്തുവാനുള്ള വഴി നോക്കാതെ ഇത്തരം ന്യായങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ നിണക്കു വല്ല ദഃഷ്ടവിചാരവുമുണ്ടോ എന്നു ശങ്കിക്കേണ്ടിവരുന്നു . ഞാൻ തന്നെ ചെന്നു അന്വേഷിക്കട്ടെ . എന്നും പറഞ്ഞ് സീത ആർത്തനാദം കേട്ട വഴിക്കു പുറപ്പെട്ടു . ലക്ഷ്മണൻ വിഷണ്ണനായി . " ദേവി പർണ്ണശാലയിൽ തന്നെ ഇരുന്നാലും , ഞാൻ അന്വേഷിച്ചു വരാം . കർണ്ണശൂലമായ വാക്കുകൾ ദേവിയുടെ മുഖത്തു നിന്നു കേൾക്കുക വയ്യ ." എന്നും പറഞ്ഞ് സീതയുടെ രക്ഷക്കായി ജടായുവിനേയും വനദേവതമാരേയും ധ്യാനിച്ചു ലക്ഷ്മണൻ കാട്ടിലേക്കു തിരിച്ചു.

സീതാപഹരണം ലക്ഷ്മണൻ പർണ്ണശാലയിനിന്നു പുറത്തിറങ്ങിയപ്പോഴക്കും സന്യാസിയുടെ വേഷം അവലംബിച്ചു രാവണൻ പർണ്ണശാലയിൽ അവതരിച്ചു . സന്യാസിവരനെക്കണ്ടു ജാനകി അർഗ്ഘ്യപാദ്യാദികളാൽ പൂജിച്ചു ഭക്തിയോടുകൂടി തൊഴുതുകൊണ്ടു നിന്നു.

സന്യാസി :---- നീ സുമംഗലിയായി ഭവിക്കട്ടെ ! അധികം കാലമായി സമാധിയിലിരുന്നിരുന്ന ഞാൻ ഉണർന്നപ്പോൾ ലോകത്തെ ഈ വിധമാണു കാണുന്നത് . എനിക്കു ക്ഷുത്തും ദാഹവും തീർക്കുവാനുള്ള വഴി ആലോചിച്ചപ്പോഴാണ് ഈ പർണ്ണശാലയും അതിൽ നിന്നെയും കണ്ടത് . സന്യാസിമാരുടെ അനുഗ്രഹത്തെ സ്ത്രീകളാണ് പ്രത്യേകമായി അർഹിക്കുന്നതു . നീ ആഭരണമണിഞ്ഞ് പർണ്ണശാലയുടെ പുറത്തു വന്ന് ഭിക്ഷുവായി വന്ന എനിക്കു കബളം തന്നാലും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/51&oldid=161696" എന്ന താളിൽനിന്ന് ശേഖരിച്ചത്