താൾ:Kambarude Ramayana kadha gadyam 1922.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ കമ്പരുടെ രാമായണകഥ

സീതാകനകമൃഗദർശനം പർണ്ണശാലക്കരികെ കളിച്ചു സഞ്ചരിക്കുന്ന കനകമൃഗത്തെക്കണ്ട് വിനോദത്തിന്നായി അതിനെ പിടിച്ചു പർണ്ണശാലയിൽ വളർത്തേണമെന്നുള്ള സീതയുടെ മോഹം കണ്ട് , ശ്രീരാമന്റെ ആജ്ഞപ്രകാരം ലക്ഷ്മണൻ ആ മൃഗത്തെ സൂക്ഷിച്ചു പരിശോധിക്കുകയും വിശ്വാമിത്രയാഗാവസരത്തിൽ ഇച്ഛാഭംഗത്തോടെ ഭയപ്പെട്ടോടിപ്പോയ മാരീചന്റെ മായാവിത്തരമാണെന്നുള്ള ശങ്ക ശ്രീരാമനെ അറിയിക്കുകയും ചെയ്തു. ' ആ ദുഷ്ടനാണെങ്കിൽ അവനെ കൊല്ലാം , അല്ല യഥാർത്ഥ മാനാണെങ്കിൽ പിടിച്ചു കൊണ്ടുവരാം ' എന്നും പറഞ്ഞ് സീതയെ ലക്ഷ്മണന്റെ രക്ഷയിലാക്കി ശ്രീരാമൻ മാനിനെ അന്വേഷിച്ചു പുറപ്പെട്ടു .കനകമൃഗമാകട്ടെ ചാടിച്ചാടി ശ്രീരാമനെ പർണ്ണശാലയിൽനിന്ന് അധികദൂരം അകറ്റി . ഈ മാനിനെ പിടിപ്പാൻ പ്രയാസമാണെന്നു കാണുകയാൽ ശ്രീരാമൻ അസ്ത്രം പ്രയോഗിച്ചു . അസ്ത്രമേറ്റു മാരീചൻ മരണവേദനയോടെ " അയ്യോ ! സീതേ , ലക്ഷ്മണ ! രാക്ഷസന്മാർ എന്നെ വധിക്കുന്നു ! രക്ഷിക്കണ ! " എന്നിങ്ങനെ കപടസ്വരത്തിൽ വിളിച്ചു പറഞ്ഞു പ്രാണനെ വെടിയുകയും ചെയ്തു . സീതാദേവി ഈ രോദനം കേട്ട് , ഭഗവാനു വല്ല ആപത്തും പറ്റിയോ എന്നു ശങ്കിച്ചു ലക്ഷ്മണനോടു ഇങ്ങിനെ പറഞ്ഞു . സീതാ :----- ലക്ഷ്മണാ , ആ ദീനസ്വരം നീ കേട്ടിട്ട് യാതൊരു ഭാവഭേദവും കൂടാതെ നില്ക്കുന്നതെന്താണ് ? ഭഗവാന്റെ ദീനസ്വരമാണെന്നും അവിടുത്തേക്ക് എന്തോ ആപത്തു വന്നുവെന്നും തോന്നുന്നതെന്താണ് ? മനസ്സിന്നു സമാധാനമില്ലല്ലോ .

ലക്ഷ്മണൻ  :----- ദേവീ ! ജ്യേഷ്ഠൻ ഒരിക്കലും ആർത്തനാദം പുറപ്പെടുവിക്കുന്നതല്ല . രാത്രിചാരികളായ രാക്ഷസന്മാരുടെ മായാപ്രയോഗമാണിത് .രാമാസ്ത്രം ഏറ്റ് മരിക്കുന്ന മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/50&oldid=161695" എന്ന താളിൽനിന്ന് ശേഖരിച്ചത്