താൾ:Kambarude Ramayana kadha gadyam 1922.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൩൫ ണെന്ന് അമ്മാമന്മാരും മനസ്സിലാക്കേണ്ടതാണ് . എന്റെ പ്രഭുത്വത്തേയും എനിക്കുപറ്റിയ അപമാനത്തേയും ആലോചിക്കാതെ ധിക്കാരമായി സംസാരിക്കുന്നതായാൽ അമ്മാമനും എന്റെ എന്റെ ചന്ദ്രഹാസത്തിന്നിരയായിത്തീരാതിരിക്കയില്ല . മാരീചൻ :----- രാവണ ! നീ എന്റെ നേരെ കോപിക്കുന്നതെന്തിന്ന് ? നിണക്കു വലുതായ ദുഷ്കാലമാണ് . അതു എന്നേയും ബാധിക്കാതെ കഴിയുമോ ? ഞാൻ ഈ കാര്യത്തിൽ ഏതു വിധമാണു സഹകരിക്കേണ്ടത് ? അതു പറഞ്ഞാൽ മതി . രാവണൻ :----- അമ്മാമൻ വല്ലാതെ ഭയപ്പെട്ടിരിക്കുന്നു . താടകയേയും മറ്റും കൊന്ന രാമനെ ഞാൻ കൊന്നുകൊള്ളാം . ഭവാൻ നല്ല ഒരു കനകമൃഗത്തിന്റെ വേഷമെടുത്ത് പഞ്ചവടിയിൽ പോയി സീതയെ മോഹിപ്പിച്ച് രാമലക്ഷ്മണന്മാരേയും അവളേയും തമ്മിൽ അകറ്റണം . അവസരം നോക്കി സന്യാസി വേഷമെടുത്തു ചെന്ന് സീതയെ ഞാൻ അപഹരിച്ചുകൊള്ളാം . മാരീചൻ :----- നീ പറയും പ്രകാരം പ്രവർത്തിച്ചില്ലെങ്കിൽ നീ എന്നെ കൊല്ലും . പ്രവർത്തിച്ചാൽ രാമസായകമേറ്റ് എനിക്കു മരിക്കാം . അതുകൊണ്ടു നിന്റെ ഇഷ്ടം അനുസരിക്കുക തന്നെയാണ് എനിക്കു ഗുണം . ഈ യാത്രകൊണ്ടു നിണക്കു മറ്റൊരു സഹായവും കൂടെ എന്നാൽ ചെയ്യാൻ സാധിക്കും . അതായത് പാപികളായ നിങ്ങൾ ഏറെത്താമസിയാതെ അന്തകപുരിയിലേക്കു വരും . അതിന്നുമുമ്പിൽ ഞാൻ അവിടെ ചെന്നു നിങ്ങളെ എതിരേല്ക്കുവാനുള്ള ഏർപ്പാടു ചെയ്യാം .

എന്നും പറഞ്ഞു മാരീചൻ കനകനിറമായ ഒരു മാനിന്റെ വേഷമെടുത്തു രാമലക്ഷ്മണന്മാരുടെ പർണ്ണശാലക്കരികിലേക്കു പോയി .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/49&oldid=161694" എന്ന താളിൽനിന്ന് ശേഖരിച്ചത്