താൾ:Kambarude Ramayana kadha gadyam 1922.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ കമ്പരുടെ രാമായണകഥ

വെങ്കിൽ ഞാൻ തന്നെ അവനോടു യുദ്ധത്തിന്നു പോകുമായിരുന്നു . നമ്മുടെ അറിവു കൂടാതെ ചതിച്ചാണല്ലൊ ശൂർപ്പണഖയുടെ മാനഭംഗം വരുത്തിയത് . അതുകൊണ്ടു രാമാദികൾ അറിയാതെ രാമന്റെ ഭാര്യയായ സീതയെ കൊണ്ടുവന്നു പകരം വീട്ടണമെന്നാണ് എന്റെ മോഹം . ഈ സംഗതിയിൽ അവിടുത്തെ സഹകരണം ഉണ്ടാവാനപേക്ഷിക്കുന്നു . മാരീചൻ :----- നിന്റെ ആലോചന നിണക്കു നാശകാരണമായിട്ടാണു പരിണമിക്കുക . ഹേ ! രാവണ ! നീ അനേകകാലം ബുദ്ധിമുട്ടി തപസ്സു ചെയ്തു ബ്രഹ്മാവോടു വാങ്ങിയ വരബലമൊക്കെ ഒരു സ്ത്രീ നിമിത്തം നശിക്കേണമെന്നു വരുന്നതു വളരെ പരിതാപകരമായി തോന്നുന്നു . നീ ഈ രാമനെ നല്ലവണ്ണം അറികയില്ല . ഞാൻ അവനെ നല്ലവണ്ണം അറിയും . അവൻ മായാമാനുഷനാണ് . എന്റെ സഹോദരനായ സുബാഹുവിനേയും മാതാവായ താടകയേയും ഇവനാണു കൊന്നത് . എന്നെ കൊല്ലാതെ കൊന്നയച്ചതും അവൻ തന്നെ . വിശേഷിച്ചു പരദാരപരിഗ്രഹണം തന്നെ നിന്ദ്യവും നാശകാരണവുമാണ് . എത്ര പേർക്കാണ് ഇതുകൊണ്ടു നാശം പറ്റീട്ടുള്ളത് . അഹല്യ നിമിത്തം ദേവേന്ദ്രനും , താര നിമിത്തം ചന്ദ്രനും പറ്റിയ ദുഷ്കീർത്തികൾ നിണക്കറിവുണ്ടല്ലോ ? ഇന്ദ്രാണി നിമിത്തം നഹുഷരാജാവ് ഇന്നും പെരുമ്പാമ്പായി കഷ്ടപ്പെടുന്നില്ലയോ ? അതിലും വിശേഷിച്ച് ഈ ജാനകി ആരാണ് ? ഇച്ഛാജ്ഞാനക്രിയാശക്തിസ്വരൂപിണിയായ സാക്ഷാൽ ശ്രീഭഗവതിയാണു സീതാ . ആ ലക്ഷ്മീഭഗവതിയെയാണ് നീ അപമാനിക്കാൻ ആലോചന ചെയ്യുന്നത്  ? അതാണ് ഉദ്ദേശമെങ്കിൽ നീയും നിന്റെ ഗോത്രവും വേഗം നശരക്കും .

രാവണൻ :----- (കോപാന്ധനായി) ഞാൻ രാക്ഷസരാജാവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/48&oldid=161693" എന്ന താളിൽനിന്ന് ശേഖരിച്ചത്