താൾ:Kambarude Ramayana kadha gadyam 1922.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൩൩ ശൂർപ്പണഖ :----- ഒരു മോഹംകൂടിയുണ്ട് . രാമന്റെ പത്നിയെ നിന്തിരുവടി അപഹരിക്കുന്ന പക്ഷം എന്നെ അഭാര്യനായ അയാളുടെ ഭാര്യയാക്കി ഭർത്താവില്ലെന്നുള്ള ദുഃഖവും തീർത്തു തരണം . രാവണൻ കഴിയുന്ന ശ്രമം ചെയ്യാമെന്നു പറഞ്ഞ് സോദരിയെ സമാശ്വസിപ്പിച്ചു പറഞ്ഞയച്ചു . സീതയുടെ സൗന്ദര്യവിവരണം കേട്ട് കാമാർത്തനായ രാവണൻ കാര്യസാദ്ധ്യത്തിന്നുള്ള ആലോചനകൾ ചെയ് വാനായി ചന്ദനവനത്തിലിരുന്നു തപസ്സു ചെയ്യുന്ന മാരീചനെ കാണ്മാൻ പോയി .

മാരീചരാവണസംവാദം യാതൊരു അകമ്പടിക്കാരേയും കൂട്ടാതെ രാവണൻ രാത്രി സമയം തന്റെ ആശ്രമത്തിൽ തനിയെ വന്നതിന്റെ കാരണം മാരീചൻ ചോദിച്ചു . രാവണൻ  :----- മാതുല ! ഇനി നാമൊക്കെ ജീവിച്ചിരുന്നിട്ട് യാതൊരു ഫലവുമില്ല . അങ്ങിനെയൊരു അപമാനമാണു സംഭവിച്ചിട്ടുള്ളത് . അയോദ്ധ്യാരാജാവായ ദശരഥന്റെ ആത്മജന്മാരായി രാമനും ലക്ഷ്മണനും എന്നു രണ്ടുപേരുണ്ട് . ഇവർ താപസവേഷധാരികളായി പഞ്ചവടിയിൽ പർണ്ണശാലകെട്ടി ഇപ്പോൾ പാർത്തുവരികയാണ് . എന്റെ സോദരിയും അവിടുത്തെ മരുമകളുമായ ശൂർപ്പണഖ ആ വഴി വരുമ്പോൾ ലക്ഷ്മണനെന്നവൻ അവളുടെ മൂക്കും മുലയും ഛേദിച്ച് മാനഭംഗം വരുത്തിയിരിക്കുന്നു . ഇതിലേക്ക് അവിടുത്തെ സഹായത്തോടു കൂടി എന്തെങ്കിലും ഒരു പ്രതിക്രിയ ചെയ്യേണമെന്നു പറവാനാണു ഞാൻ വന്നിട്ടുള്ളത് . മാരീചൻ  :----- ജനസ്ഥാനത്തിലെ ഖരാദികൾ ഈ വിവരം അറിഞ്ഞില്ലെന്നുണ്ടോ ?

രാവണൻ  :----- അവർ വിവരം അറിയായ്കയല്ല . ഖരദൂഷണത്രിശിരാക്കളും അവരുടെ പടയും ഒക്കെ രാമനോടേറ്റു മരിച്ചു പോയിരിക്കുന്നു . രാമൻ ഒരു മനുഷ്യനല്ലായിരുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/47&oldid=161692" എന്ന താളിൽനിന്ന് ശേഖരിച്ചത്