താൾ:Kambarude Ramayana kadha gadyam 1922.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦ കമ്പരുടെ രാമായണകഥ

നും സാമവേദസാധകനുമാണ്. അഷ്ടദിഗ്ഗജങ്ങളെ ജയിച്ച ഈ ലങ്കേശ്വരൻ കൈലാസപർവതമെടുത്തു അമ്മാനാടുക കൂടി ചെയ്തിട്ടുണ്ട്. സ്വർണ്ണവർണ്ണമായ ദേഹകാന്തിയോടുകൂടിയ ഈ രാജാവിന്നു പത്തു തലകളും ഇരുപത് കയ്യുമുണ്ട്. ഇത്ര സൗന്ദര്യവും സമ്പത്തുമുള്ള വേറൊരുവനെ ത്രിലോകങ്ങളിലും കാണ്മാനില്ല. ഈ രാജാവിന്നു അനുരൂപയായ ഒരു പത്നിയെ ഇതുവരെ കണ്ടുകിട്ടീട്ടില്ല . അതുകൊണ്ടു ലങ്കേശ്വരന്റെ പടവും കൊണ്ട് ദൂതന്മാർ ലോകമെങ്ങും സഞ്ചരിക്കുന്നുണ്ട് ? ആ ദൂതന്മാരിൽ ആരുംതന്നെ നിന്നെ കണ്ടിട്ടില്ലെന്നു വരുമോ ? അനുരൂപനായ ഭർത്താവോടുകൂടി ഒരു ദിവസമെങ്കിലും രമിച്ചു മരിക്കുന്നതാണു കൊള്ളരുതാത്ത ഭർത്താവോടുകൂടി ഒരു യുഗം കഴിച്ചുകൂട്ടുന്നതിനേക്കാൾ നല്ലത്. രാമൻ സാധുവാണു, ദശരഥന്റെ അകാലസന്തതിയുമാണ്. നിന്റെ കർമ്മഫലം എന്നേ പറവാൻ കാണുന്നുള്ളൂ ജാനകി----- പരമഹംസനായ അങ്ങയുടെ പ്രസംഗവിഷയം സുഖമില്ലാത്ത പന്ഥാവിൽ എത്തിച്ചേർന്നതിൽ ആശ്ചര്യപ്പടുന്നു. അങ്ങുന്ന് ഇത്രനേരവും പുകഴ്ത്തിയ രാക്ഷസനെ വധിപ്പാൻ ആയുധപാണിയായി വനത്തിലേക്കു വന്നു. എന്റെ ഭർത്താവിനെപ്പറ്റി അങ്ങക്കു ഒരു വിവരവുമില്ലെന്നുകാണുന്നതും സംശയകരമായിരിക്കുന്നു. സന്യാസി------ മുയൽ ചെന്നു ഒരു സിംഹത്തെ വധിക്കുമെന്നു പറയുന്നതും ഒരു മനുഷ്യൻ ഒരു ശക്തനായ രാക്ഷസനെ വധിക്കുമെന്നു പറയുന്നതും തമ്മിൽ എന്താണു വ്യത്യാസം ?

ജാനകി----- എനിക്കു സന്യാസിമാരിലുള്ള വിശ്വാസം വിട്ടു പോകുന്നു. അങ്ങുന്നു പറയുന്ന ലങ്കേശ്വരനായ രാവണനെ കൃതവീര്യപുത്രനായ കാർത്തവീര്യൻ ജയിച്ചതും , ആ കാർത്തവീര്യനെ ജയിച്ച പരശുരാമനെ എന്റെ ഭർത്താവു ജയിച്ചതും അറിയാത്തവർ ആരാണുള്ളത് . അതുമാത്രമോ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/54&oldid=161699" എന്ന താളിൽനിന്ന് ശേഖരിച്ചത്