താൾ:Kambarude Ramayana kadha gadyam 1922.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ കമ്പരുടെ രാമായണകഥ

വാഹാവസരത്തെ വിചാരിച്ചു അസഹ്യമായ പ്യസനത്തോടെ കഴിച്ചു കൂട്ടുന്ന ദശരധൻ രാമാദികൾ സരയു കടന്നു വനത്തിലേക്കു പോയെന്നറിഞ്ഞപ്പോൾ , പണ്ടു പുത്രശോകത്താൽ മരിക്കുമെന്നുള്ള മഹർഷിശാപം ദശരധന്നു ഓർമ്മവരികയും , രാമ , രാമ എന്നുള്ള വിലാപത്തോടെ പ്രാണനെ ത്യജിക്കുകയും ചെയ്തു . പുത്രന്മാർ ആരുംതന്നെ ഇല്ലാത്ത അവസരത്തിൽ ദശരഥൻ ചരമഗതിയണയുകയാൽ,വസിഷ്ഠമഹർഷിയുടെ ആജ്ഞാനുസരണം,ദശരഥന്റെ മൃതദേഹത്തെ തൈലത്തിലിട്ടു സൂക്ഷിക്കുകയും ചെയ്തു. ഭരതാഗമനം

   പിതാവിന്റെ  മരണവൃത്താന്തം കേട്ട് കേകയപുരത്തിൽനിന്നു ഭരതൻ ശത്രുഘ്നനോടുകൂടി വേഗം അയോദ്ധ്യയിൽ എത്തിച്ചേർന്നു; കൈകേയിയെ ചെന്നു കണ്ട് ഇങ്ങിനെ ചോദിച്ചു::-

ഭരതൻ-- അമ്മേ! മരണസമയത്ത് അച്ഛൻ എന്തൊക്കെയാണു പറഞ്ഞത്? കൈകേയി-- രാമ! രാമ! എന്ന വിലാപത്തോടെയാണ് അച്ഛൻ ജീവനെ ത്യജിച്ചത്. ഭരതൻ-- എന്താ, ജ്യേഷ്ഠൻ മരണസമയത്ത് അടുത്തുണ്ടായിരുന്നില്ലെ?

കൈകേയി-- അച്ഛനും അമ്മയും, എന്നും ജീവിച്ചിരിക്കുമൊ? രാമനു നിശ്ചയിച്ച രാജ്യാഭിഷേകം നിണക്കു കഴിക്കണമെന്നും, രാമൻ കാട്ടിൽ പോയി താമസിക്കേണമെന്നും രണ്ടു വരം ഞാൻ നിന്റെ അച്ഛനോടു വരിക്കുയും അതിന്മണ്ണം രാമൻ സീതാലക്ഷ്മണസമന്വിതനായി വനത്തിലേക്കു പോകയും ചെയ്തു. നിണക്കു പട്ടാഭിഷേകം കഴിച്ചു സുഖിച്ചു വസിക്കാമല്ലൊ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/36&oldid=161688" എന്ന താളിൽനിന്ന് ശേഖരിച്ചത്