താൾ:Kambarude Ramayana kadha gadyam 1922.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തത്തിൽ മടങ്ങി വിവരം മാതാപിതാക്കന്മാരോടു പറയേണമെന്നും ഉപദേശിച്ചു . അതിന്നു ശേഷം രാമലക്ഷ്മണന്മാരും സീതയും വനവാസത്തിന്നുചിതമായ വല്ക്കലങ്ങളും മരവിരിയും ധരിച്ച് ശൃംഗിവേരത്തിലേക്കു നടന്നു ഗുഹനെ വിളിച്ചു പുഴ കടപ്പാനുള്ള ആലോചന ചെയ്തു . ഭക്തനായ ഗുഹൻ ഈയാത്രക്കു വിരോധാഭിപ്രായം പറഞ്ഞുവെങ്കിലും ഭഗവാന്റെ സാന്ത്വനവാക്കുകളാൽ തൃപ്തനായി യാത്രക്കാരെ തോണിയിൽ കയറ്റി അപ്പുറം കൊണ്ടിറക്കി തൊഴുത് നമസ്കരിച്ച് വിടവാങ്ങി മടങ്ങി . ഉണർന്നു നോക്കിയപ്പോൾ രാമനെ കാണായ്കയാൽ നഗരവാസികൾ വ്യസനിച്ചു സുമന്ത്രരൊപ്പം ഇച്ഛാഭംഗത്തോടെ അയോദ്ധ്യയിലേക്കു മടങ്ങുകയും ചെയ്തു .

ചിത്രകൂടവാസം ശ്രീരാമലക്ഷ്മണന്മാരും ജാനകിയും സരയൂനദി കടന്നതിന്നു ശേഷം ചിത്രകൂടപർവ്വതനിരകളിലേക്കാണു പോയത് . രത്നപീഠംപോലെ ശോഭിക്കുന്നതും , തപസ്വികളായ മഹർഷിമാരുടേയും താപസകുമാരന്മാരുടേയും വേദപാഠം കേട്ടു കേട്ട് , ്വിടെയുള്ള ശുകങ്ങൾതന്നെ വേദങ്ങളെപ്പാടുന്നതും , ഇണകളാണെന്നു കരുതി ആനകൾ , കാർമ്മേഘങ്ങളെ തുമ്പിക്കരംകൊണ്ടു പിടിപ്പാൻ ശ്രമിക്കുന്നതും , മഹർഷിമാർക്കു പർവ്വതശിഖരങ്ങളിലേക്കു കയറുവാനുള്ള സോപാനങ്ങളോ എന്നു തോന്നുംവിധം മലമ്പാമ്പുകൾ നിരനിരയായിക്കിടക്കുന്നതും മറ്റുമായ അത്യത്ഭുത കാഴ്ചകളെ സീതാദേവിക്കു ശ്രീരാമൻ കാട്ടിക്കൊടുത്തു . ഇങ്ങിനെയുള്ള ചിത്രകൂടപർവ്വതത്തിൽ ഒരിടത്തു ലക്ഷ്മണൻ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കി ; വനവാസത്തിന്നു വന്നവർ അവിടെ താമസവുമാക്കി .

ദശരധന്റെ ചരമഗതി

ശ്രീരാമാദികളുടെ വനയാത്രാവിവരം യഥാവസരം ദശരഥചക്രവർത്തിയോടു സുമന്ത്രർ അറിയിച്ചു . രാമന്റെ വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/35&oldid=161687" എന്ന താളിൽനിന്ന് ശേഖരിച്ചത്