താൾ:Kambarude Ramayana kadha gadyam 1922.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦ കമ്പരുടെ രാമായണകഥ

പ്പിച്ചു. അമ്മ സുമിത്രക്കും അടക്കാൻ കഴിയാത്ത വ്യസനമുണ്ടായെങ്കിലും അതൊക്കെ അടക്കി ജ്യേഷ്ഠനെ ശുശ്രൂഷിപ്പാൻ ലക്ഷ്മണന്നു കാട്ടിലേക്കു പോവാൻ അനുജ്ഞ കൊടുത്തു രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചയക്കുകയും ചെയ്തു . ശ്രീരാമൻ അതിന്നു ശേഷം അന്തഃപുരത്തിൽ പോയി വിവരമൊക്കെ പറഞ്ഞു മനസ്സിലാക്കിയതിന്നു ശേഷം , ശ്രീരാമൻ :----- ജാനകി ! ഞാൻ ഇപ്പോൾത്തന്നെ വനത്തിലേക്കു പുറപ്പെടുന്നു . നീ മാതാക്കന്മാരെ ശുശ്രൂഷിച്ചു വ്യസനിക്കാതെ കഴിക്കുക . പതിന്നാലു സംവത്സരം കഴിഞ്ഞാൽ ഞാൻ അപ്പോൾ മടങ്ങി വരും . ഇതൊക്കെ കേട്ട് സീതാദേവി മോഹാലസ്യപ്പെട്ടു പോയെങ്കിലും പെട്ടെന്നുണർന്നു സുഖദുഖങ്ങൾക്കു ദമ്പതിമാർ സമാവകാശികളായതുകൊണ്ടു താനും വനത്തിൽ ഭർത്താവൊന്നിച്ചുവരികയാണെന്നും പറഞ്ഞു , വനവാസത്തിന്നുള്ള വേഷമെടുത്തു രാമനൊന്നിച്ചു പുറപ്പെടുവാനൊരുങ്ങി .

വനയാത്ര

ശ്രീരാമൻ ആജ്ഞാപിച്ചവണ്ണം സുമന്ത്രർ രഥം പൂട്ടി യാത്രക്കു ഒരുങ്ങിയിരിക്കുന്നുണ്ടായിരുന്നു . രാമലക്ഷ്മണന്മാരും സീതയും രഥത്തിൽ കയറിയപ്പോൾ പൗരജനങ്ങളെല്ലാം രഥത്തെ പിന്തുടർന്നു തങ്ങളും രാമനൊന്നിച്ചു കാട്ടിലേക്കാണെന്നു പറഞ്ഞു പുറപ്പെട്ടു . ദുഃഖത്തോടെ പിന്തുടരുന്ന പൗരന്മാരോടു തല്കാലം വിരോധമൊന്നും ശ്രീരാമൻ പറഞ്ഞില്ല . സന്ധ്യയായപ്പോഴക്കും വനയായികൾ സരയൂനദീതീരത്തെത്തി നദീതീരത്തിൽ കിടന്നുറങ്ങുകയും ചെയ്തു . എല്ലാവരും കിടന്നുറങ്ങുമ്പോൾ ഭഗവാൻ സുമന്ത്രരെ വിളിച്ച് നഗരവാസികൾ ഉണരുന്നതിന്നു മുമ്പായി പുഴക്കപ്പുറം കടപ്പാനാണു താൻ വിചാരിക്കുന്നതെന്നും , അതുകൊണ്ടു സുമന്ത്രർ രഥത്തോടും പൗരജനങ്ങളോടും കൂടി അയോദ്ധ്യയിലേക്കു പ്രഭാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/34&oldid=161686" എന്ന താളിൽനിന്ന് ശേഖരിച്ചത്