താൾ:Kambarude Ramayana kadha gadyam 1922.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അയോദ്ധ്യാകാണ്ഡം ൧൯

വിന്റെ വാക്കിനെ നിലനിർത്തുവാൻ പ്രാണനെ കളഞ്ഞ കഥ അമ്മ കേട്ടിട്ടില്ലെ . മാതൃവാക്യം വേദംപോലെ വിചാരിച്ചു വരുന്ന എന്റെ വ്രതത്തിന്ന് അമ്മ ഭംഗം വരുത്തരുത് .അച്ഛന്റെ ആജ്ഞപ്രകാരം തപസ്സു ചെയ് വാൻ എനിക്കു ഒരു പ്രയാസവുമുണ്ടാകുന്നതല്ല . അമ്മ അച്ഛനേയും സുസ്രൂഷിച്ചു ദുഋഖിക്കാതെ കഴിയണം .ഞാൻ വേഗം മടങ്ങി വരാം . എനിക്കു സമ്മതം തരണം . എന്നൊക്കെ പറഞ്ഞു കൗസല്യയെ ആശ്വസിപ്പിച്ചു വിടവാങ്ങി സുമിത്രയമ്മയെ കാണാൻ ശ്രീരാമൻ പോയി . അവിടെ ലക്ഷ്മണനുമുണ്ടായിരുന്നു . ലക്ഷ്മണൻ വിവരമൊക്കെ അറിഞ്ഞ് ക്രോധിച്ചു . ലക്ഷ്മണൻ  :---- മഹാകഷ്ടം ! വലിയ അനീതി ! ജ്യേഷ്ഠനെ കാട്ടിൽ തള്ളിവിട്ട് അനുജൻ രാജാവായിരിക്കയെന്നത് മര്യാദയല്ല . അത് ഒരിക്കലും സമ്മതിപ്പാൻ പാടുള്ളതല്ല . ഭരതന്നു രാജ്യം കൊടുക്കുന്നുവെങ്കിൽ തന്നെ ജ്യേഷ്ഠന്നു വനവാസം വിധിക്കുന്നതെന്തിന്നാണ് . ഈ നിശ്ചയം അച്ഛന്റേതാവാൻ ഒരിക്കലും പാടില്ല . ഭരതനെ നാട്ടിൽ നിന്ന് ആട്ടിക്കളവാനാണു ഞാൻ വിചാരിക്കുന്നത് . അവന്റെ സഹായികളെ കാണാമല്ലോ . ഇവരെ രാജ്യത്തിൽ നിന്നാട്ടി പുറത്താക്കീട്ടേ മറ്റൊരു കാര്യാലോചനഞാൻ ചെയ്കയുള്ളൂ . ശ്രീരാമൻ  :---- ലക്ഷ്മണാ ! നീ അക്ഷമനും ക്രോധിയും ആയിരിക്കുന്നു . അച്ഛന്റെ വാക്കിനെ നിലനിർത്തുവാനല്ലേ മകൻ ശ്രമിക്കേണ്ടത് . അച്ഛന്റെ സത്യം ദീക്ഷിക്കേണ്ടതും നമ്മുടെ മുറയാണ് . ഭരതന്റെ ഭാഗ്യത്തിൽ നാം അസൂയപ്പെടരുത് . ലോകാപവാദത്തെയാണു നാം അധികം ഭയപ്പെടേണ്ടത് . അഥവാ രാജ്യ ഭാരം ഒരു കാലം നമ്മിൽ തന്നെ വന്നു ചേരുവാനും പ്രയാസമില്ലാത്തതാണല്ലോ .

എന്നൊക്കെ പറഞ്ഞു ലക്ഷ്മണന്റെ കോപത്തെ ശമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/33&oldid=161685" എന്ന താളിൽനിന്ന് ശേഖരിച്ചത്