താൾ:Kambarude Ramayana kadha gadyam 1922.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮ കമ്പരുടെ രാമായണകഥ താണ് എനിക്കു സന്തോഷം . രാജ്യം ഭരിക്കാനുള്ള പ്രാപ്തി ഭരതനുണ്ട് . കാട്ടിൽ വസിപ്പാനുള്ള സഹനശക്തി എനിക്കുമുണ്ട് .നാട്ടിൽ ഐഹികസുഖത്തിന്നുള്ള പുണ്യസമ്പാദനമെന്ന സുഖവുമുണ്ട് . ഞാൻ പാരത്രികസുഖത്തെ കാംക്ഷിക്കുന്നവനായതുകൊണ്ടു വനവാസം കല്പിച്ചു തന്നത് ഒരു അനുഗ്രഹമായിരിക്കുന്നു . മാതാവിന്നു എന്റെ നേരേയുള്ള വാത്സല്യാതിരേകം ഒന്നുകൊണ്ടു മാത്രമാണ് ഇതെനിക്ക് സാധിച്ചത് . എന്റെ പെറ്റമ്മയായ കൗസല്യ കൂടി ഇങ്ങിനെ ഒരു ഉപകാരം എനിക്കു ചെയ്യുമെന്നു ബോദ്ധ്യമില്ല . എന്നും പറഞ്ഞു കൈകേയിയേയും അച്ഛനേയും നമസ്കരിച്ചു വിടവാങ്ങി രാഘവൻ കൗസല്യയുടെ ഗൃഹത്തിലേക്കു പോയി നടന്ന സംഭവങ്ങളെല്ലാം അമ്മയോടു പറഞ്ഞു . ഇതൊക്കെ കേട്ട് കൗസല്യ ദഃഖപരവശയായി തീർന്നു . കൗസല്യ :---- മകനേ ! കൈകേയിയുടെ മകൻ ഭരതനെ രാജാവായി അഭിഷേകം ചെയ്തുകൊള്ളട്ടെ , നീ കാട്ടിലേക്കു പോകുന്നത് എന്തിനാണ് ? കാട്ടിൽ പതിന്നാലു സംവത്സരം എങ്ങിനെ കഴിച്ചു കൂട്ടും ? നിന്നെ പിരിഞ്ഞ് ഞാൻ ജീവിച്ചിരിക്കില്ല . നിന്നെ കണ്ടുംകൊണ്ട് ഞാൻ ഇപ്പോൾ തന്നെ പ്രാണനെ ഉപേക്ഷിച്ചേക്കാം . കൗസല്യ ഇങ്ങിനെ പറഞ്ഞു , രാമനെ മാറത്തണച്ചു ആലിംഗനം ചെയ്ത് കരഞ്ഞു തുടങ്ങി .

ശ്രീരാമൻ  :---- അമ്മ ചാപല്യം കാട്ടരുത് . പതിന്നാലു സംവത്സരം ഞാൻ കാട്ടിൽ താമസിക്കുന്നത് പതിന്നാലു ദിവസമാക്കി അത്രയും വേഗം ഞാൻ മടങ്ങി വരാം . അമ്മ അശേഷം ദുഃഖിക്കേണ്ട . ഞാൻ വനത്തിലേക്കു പോയില്ലെങ്കിൽ അച്ഛന്റെ പ്രതിജ്ഞക്കു ഭംഗം വരും . അച്ഛന്റെ ആജ്ഞയെ കേട്ട് ഭാർഗ്ഗവരാമൻ സ്വന്തം മാതാവിനെത്തന്നെ കൊന്നില്ലെ . പണ്ട് സഗരപുത്രന്മാർ പിതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/32&oldid=161684" എന്ന താളിൽനിന്ന് ശേഖരിച്ചത്