താൾ:Kambarude Ramayana kadha gadyam 1922.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അയോദ്ധ്യാകാണ്ഡം ൧൭

മി ചക്രവർത്തിയാണെങ്കിൽ ഒരു പക്ഷിയുടെ രക്ഷക്കുവേണ്ടി തന്റെ ദേഹത്തിലുള്ള മാംസങ്ങൾ കത്തികൊണ്ടറുത്ത് വേടന്നു ദാനം ചെയ്തതായി കേട്ടിട്ടുണ്ട് .ഹരിശ്ചന്ദ്രമഹാരാജാവാണെങ്കിൽ സത്യ രക്ഷക്കായി തന്റെ സ്വന്തം പുത്രനേയയും കളത്രത്തേയും അന്യനു വിററ് ചണ്ഡാളന്റെ അടിമയായിരിപ്പാൻ കൂടി മടിച്ചില്ല.ഇങ്ങിനെയുള്ള സത്യസന്ധന്മാരുടെ വംശജൻ തന്നെയാണല്ലോ അങ്ങുന്ന്.സത്യദീക്ഷ അങ്ങുന്നും ചെയ്യുമെന്നു വിശ്വസിക്കുന്നു. ദശരഥൻ--പ്രിയെ!നിന്റെ വാക്ക് ക്രൂരാൽ ക്രൂരമായിരിക്കുന്നവല്ലോ .എന്നെ പരീക്ഷിക്കയാണോ നീ ചെയ്യുന്നത്.അങ്ങിനെയാണെങ്കിൽ ഞാൻ കൃതാർത്ഥനായി.നിന്റെ മകന്നു രാജ്യഭിഷേകം ചെയ്യേണമെന്നല്ലാതെ രാമനെ കാട്ടിലേക്കു പറഞ്ഞയക്കേണമെന്നു മോഹിപ്പാനുള്ള കാരണമെന്താണ്? രാമൻ എന്റെ പ്രാണതുല്യനായതുകൊണ്ടു അവനെ വിട്ടു ഞാൻ അധികം കാലം ജീവിച്ചിരിക്കുമെന്നു തോന്നുന്നുണ്ടോ? ദശരഥചക്രവര്ത്തിയുടെ ഈ വാക്കുകളൊന്നും കൈകേയി കൈക്കൊണ്ടില്ല.കൈകേയിയുടെ വാശിയും ,സത്യവിരോധം വന്നതിലുള്ള ഭയവും ,വരാൻ പോകുന്ന രാമവിരഹത്തിലുള്ള വ്യസനവും ഒക്കെക്കൂടി ദശരഥൻ വ്യസനാക്രാന്തനായി മോഹിച്ചു ഭൂമിയിൽ പതിച്ചു. ഉടനെ കൈകേയി രാമനെ ആളയച്ചു വരുത്തി "ഹേ ! രാഘവാ! അച്ഛൻ നിന്നോടൊരു കാര്യ മുഖത്തു നോക്കി പറവാൻ മടിച്ചണു ഇങ്ങനെ കിടക്കുന്നത്.പറവാനുള്ള ഭാര എന്നെ ഏൽപ്പിച്ചിരിക്കയാണ്.രാജ്യാഭിഷേകം ഭരതനാണു വേണ്ടതെന്നും,നീ പതിന്നാലു സംവത്സരം കാട്ടിൽ പോയി താമസിക്കേണമെന്നുമാണ് നിന്റെ അച്ഛന്റെ കല്പന."

ശ്രീരാമൻ-മാതാവെ!പിതാവിന്റെ കല്പന എന്താണോ അതു കേട്ടു നടക്കേണ്ടത് മക്കളുടെ ചുമതലയാണ് .അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/31&oldid=161683" എന്ന താളിൽനിന്ന് ശേഖരിച്ചത്