താൾ:Kambarude Ramayana kadha gadyam 1922.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ ൧൬

ത്തിൽ നിന്നു പുറത്തേക്കയച്ചു ,കൗസല്യാപുത്രനായ രാമന്നു അഭിഷേകവും അങ്ങുന്നു നിശ്ചയിച്ചു .കാര്യമെല്ലാം കൗസല്യക്കും കാപട്യമെല്ലാം എനിക്കും എന്നാണു വന്നിട്ടുള്ളത് .അതിരിക്കട്ടെ ,അങ്ങുന്ന് ചോദിക്കുമ്പോൾ തരാമെന്നു പറഞ്ഞിട്ടുള്ള രണ്ടു വരം ഇപ്പോൾ തരണമെന്നപേക്ഷിച്ചുകൊള്ളുന്നു. ദശരഥൻ--പ്രിയെ! നിന്റെ മകൻ നിന്റെ അച്ഛന്റെ രാജധാനിയിലേക്കാണല്ലോ പോയിട്ടുള്ളത്.അഭിഷേകത്തിന്നു കൂട്ടിക്കൊണ്ടു വരുവാൻ ആൾ പോയിട്ടും ഉണ്ട്. രാമന്റെ പട്ടാഭിഷേകസമയത്തു ഭരതൻ ഇവിടെ എത്താതിരാക്കുകയുമില്ല .അതിലാണോ നിനക്കു വ്യസനം. പിന്നെ വരത്തെ സംബന്ധിച്ചിടത്തോളം അന്യഥാ ഞാൻ പറഞ്ഞിട്ടുമില്ലല്ലോ. കൈകേയി--അങ്ങുന്ന് വാഗ്ദത്തം നിലനിർത്തേണമെന്നു മോഹിക്കുന്നുണ്ടെങ്കിൽ ഒന്നാമതായി ഭരതനെ രാജാവാക്കി അഭിഷേകം ചെയ്യണം.രണ്ടാമത് രാമനെ പതിന്നാലു സംവത്സരകാലം കാട്ടിൽ പാർപ്പിക്കുകയും വേണം. ഇതാണ് എന്റെ രണ്ടു പ്രാർത്ഥന. ദശരഥൻ-കൈകേയി! നീസ്വബുദ്ധിയോടെയാണു സംസാരിക്കുന്നതോന്നു ഞാൻ വിശ്വസിക്കുന്നില്ല. മൂത്തവനല്ലെ രാജ്യാവകാശി .അവനെയല്ലെ അഭിഷേകം ചെയ്യേണ്ടത്.അതല്ലേ ക്ഷത്രിയധർമ്ച്ചമം. ലോകാപവാദത്തിന്നു ഹേതുവും ,സ്മൃതി വിരോധവുമായ കർമ്മം നടത്താമോ?നിനക്ക് രാമനേയാണു ഭരതനേക്കാൾ സ്നേഹമെന്നു പറയാറുണ്ടല്ലോ. അവർ തമ്മിൽ നിനക്കെന്താണു ഭേദം?

കൈകേയി--!അങ്ങുന്നു പറയുന്നത് ശരിയായിരിക്കാം .എന്നാൽ സ്മൃതിയിൽ സത്യവിരോധം ചെയ്യാമെന്നു പറഞ്ഞിട്ടില്ലല്ലോ .നിന്തിരുവടിയുടെ പൂർവ്വന്മാർ സത്യരക്ഷക്കുവേണ്ടി വലിയ കഷ്ടങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട് .നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/30&oldid=161678" എന്ന താളിൽനിന്ന് ശേഖരിച്ചത്