താൾ:Kambarude Ramayana kadha gadyam 1922.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അയോദ്ധ്യാകാണ്ഡം ൨൩

ഭരതൻ-- മാതൃഭക്തിയെ അർഹിക്കാത്ത ദുഷ്ടയാണല്ലൊ എന്റെ മാതാവ്. കഷ്ടം! ആരുടെ ഏഷണിയുടെ ഫലമാണിത്? അച്ഛനെ കൊല്ലുവാനും , ജ്യേഷ്ഠനെ വനത്തിലേക്കയപ്പാനും കാരണഭൂതയായ ഒരുവളുടെ വയററിൽ ജനിപ്പാൻ ഇടവന്ന കർമ്മഫലത്തെ ഞാൻ വെറുക്കുന്നു. ജ്യേഷ്ഠൻ വനത്തിൽ ഫലമൂലങ്ങൾ ഭക്ഷിച്ചു നടക്കുക, ഞാൻ രാജയോഗങ്ങൾ  അനുഭവിച്ചു പൂജ്യനായി സുഖിക്കുക, ഹാ! ദുരിതംതന്നെ. ഇന്നു മുതൽ എനിക്കു പെററമ്മയില്ല. ഞാൻ ലോകനിന്ദക്കു പാത്രവുമായി.
        എന്നും പറഞ്ഞ് ഭതൻ കോപത്തോടും വ്യസനത്തോടും കൈകേയിയുടെ മുമ്പിൽനിന്നു പോയി കൌസല്യാദേവിയെ ചെന്നു കണ്ട് നമസ്ക്കരിക്കയും നടന്ന സംഭവങ്ങളൊന്നും തന്റെ അറിവോടുകൂടി ഉണ്ടായതല്ലെന്നും താൻ നിർദ്ദോഷിയാണെന്നും പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്തതിന്നു ശേഷം ദശരഥന്റെ സംസ്കാരകർമ്മങ്ങളൊക്കെ യഥാവിധി ചെയ്തു.

ഭരതന്റെ ചിത്രകൂടഗമനം

ഭരതന്റെ പിന്നീടുണ്ടായ ശ്രമം ശ്രീരാമനെ കാട്ടിൽ പോയി കൂട്ടിക്കൊണ്ടു വരുവാനായിരുന്നു. വസിഷ്ഠനേയും, മാതാക്കളേയും, ശത്രുഘ്നനേയും, പൌരന്മാരേയും, കൂടെക്കൂട്ടി പടകളോടും കൂടി ഭരതൻ കാട്ടിലേക്കു പുറപ്പെട്ടു. സരയൂനദിയുടെ കടവിലേക്കു ഈ ജനപ്രവാഹം വരുന്നതുകണ്ട് ഗുഹനു പലസംശയങ്ങളും മനസ്സിൽ ഉദിച്ചു.'നാട്ടിൽ ഇരിപ്പാൻപാടില്ലെന്നു വെച്ച് കകാട്ടിലേക്കയക്കപ്പെട്ട ഭഗവാനെ അവിടെ ചെന്നു ഉപദ്രവിക്കാനാണോ ഇവർ ഭാവിക്കുന്നത്? എന്നാൽ ഇവരെ തോണി കടത്തി വിടുക വയ്യ. എന്നു ഗുഹൻ വിചാരിച്ചിരിക്കുമ്പോഴക്കും ഭരതൻ അടുത്തു വന്നു ചേർന്നു. ഭരതൻ വനവാസത്തിന്നു യോഗ്യമായ ജടാവല്ക്കലങ്ങൾ ധരിച്ചിരുന്നതിൻ,ഇവരൊക്കെ മിത്രങ്ങളുടെ നില










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/37&oldid=161689" എന്ന താളിൽനിന്ന് ശേഖരിച്ചത്