താൾ:Kambarude Ramayana kadha gadyam 1922.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരകാണ്ഡം ൨൮൭

അയോദ്ധ്യയിലേക്കു മടങ്ങി. ഈ അവസരത്തിൽ സനകൻ, സനന്ദൻ, സനാതൻ, സനൽകുമാൻ തുടങ്ങിയ മഹ ർഷിമാർ ഒത്തൊരുമിച്ചു ശ്രീരാമനെയും ലക്ഷ്മണനേയും ത മ്മിൽ ഭിന്നിപ്പിച്ച് അവതാരം സമാപ്തി ചെയ്വനുള്ള മാ ർഗ്ഗങ്ങൾ ആലോചിക്കയായിരുന്നു. ഇതിലേക്കായി നാരദ മഹർഷിയെ അയോദ്ധ്യക്കയച്ചു. നാരദൻ വന്നു ശ്രീരാ മസ്വമിയുമായി ചിലത് ഗോപ്യമായി സംസാരിപ്പാനു ണ്ടെന്നു പറഞ്ഞു. ആയവസരത്തിൽ അകത്തേക്കു ആരേയും കടത്തി വിടാതിരിപ്പാൻ ലക്ഷ്മണനെ ഭഗവാൻ നിഷ്തർഷയാ യി പറഞ്ഞേല്പിച്ചു കാവൽനർ ത്തുകയും ചെയ്തു. പെട്ടെന്നു സനകാദികൾ ഗോപുരത്തിൽ പ്രത്യക്ഷമായി അകത്തേക്കുക ടപ്പാൻ ശ്രമിച്ചു. ലക്ഷ്മണൻ തടഞ്ഞു സ്വാമിയുടെ ആജ്ഞ യെ പറഞ്ഞുമനസ്സിലാക്കി. പക്ഷെ സനകാദികൾക്കു ഭഗവാ നെ കാണ്മാൻ അവസരം നോക്കേണ്ടതില്ലെന്നും, ലക്ഷ്മണൻ തടയുന്നതായാൽ ശപിക്കുമെന്നും പറഞ്ഞും ഭീഷണിപ്പെടുത്തി, സനകാദികൾ ലക്ഷ്മണൻ കണ്ടുനില്ക്കെ അകത്തേക്കു കടന്നു. ഇതു കണ്ട് നാരദമഹർഷി ക്രോധിച്ച് , ലക്ഷ്മണന്റെ അവി വേകത്തെപ്പറ്റി ആക്ഷേപിച്ചു. ശ്രീരാമൻ നാരദന്റെ പ്രേ രണയോടുകൂടി ലക്ഷ്മണനെ ശിക്ഷിപ്പാൻ ആയുധപാണിയാ യി ഗോപുരദ്വാരത്തിലേക്കു വന്നു. ഭഗവാന്റെ സ്വഭാവ ത്തിന്നു വന്ന മാറ്റം കണ്ട്, ലക്ഷമണൻ ഭയപ്പെട്ടു ഓടി. ഭ ഗവാൻ പിന്തുടർന്നു. ഇങ്ങിനെ ലക്ഷ്മണനും ഭഗവാനും ഓടു ന്നതു കണ്ട് അയോദ്ധ്യാവാസികളും ഇവരുടെ പിന്നാലെ ഓ ടി. ലക്ഷ്മണൻ സരയൂനദിയുടെ തീരത്തു എത്തിയപ്പോൾ, ആ നദിയിൽ ചാടി മുങ്ങുകയും ആയിരം ഫണങ്ങളോടുകൂടി യ പന്നഗേശ്വരനായ ശ്രീഅനന്തനായി പൊന്തി ​​​​​​​​​​​​​ഉയർന്ന്, ശ്രീരാമ!രാമ!രാമ, രാമപതെ!

        സനക, സനന്ദ, സനാതന, സനൽക്കുമാരപ്രമുഖ
        മുനികുലതിലകഹൃദയാംഭജഭാസ്കരാ

ശ്രീനാരായണാശരണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/301&oldid=161680" എന്ന താളിൽനിന്ന് ശേഖരിച്ചത്