താൾ:Kambarude Ramayana kadha gadyam 1922.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൬ കമ്പരുടെ രാമായണകഥ

അഗ്നിരൂപമായും, പ്രളയത്തിൽ ജലരൂപമായും, പ്രപ ഞ്ചത്തിൽ ഇങ്ങിനെ പക്ഷിരൂപമായും ഞാൻ ജീവിക്കുന്നു. വേറേയും ചിലർ എന്നെപ്പോലെ വസിച്ചിരുന്നു. അവർ ദേഹത്തിൽ വിരക്തി വന്നു പുനരാവൃത്തിരഹിതമായ കൈ വല്യപദത്തെ പ്രാപിക്കയാണ് ചെയ്തത്. എനിക്കു ഇ നിയും വിരക്തി വന്നിട്ടില്ലാത്തിതിനാൽ ദേഹത്യാഗം ചെ യ്വാൻ ഇടവരാഞ്ഞതാണ്. ഇതൊക്കെ നിന്തിരുവടിയു ടെ മായാസമ്പ്രദായമായ ഇന്ദ്രജാലമല്ലാതെ മറ്റെന്താ ണ്. പണ്ടു ഗാധിയെന്ന ബ്രാഫ്മണന്നു നിന്തിരുവടി ഈ ഇന്ദ്രജാലവിദ്യ സ്വാനുഭവപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഗാ ധി തപസ്സുചെയ്ത മായാവൈഭവത്തെ കാണ്മാൻ വരം വാ ങ്ങിയതും ഒരു ദിവസം സ്നാനത്തിന്നു ജലത്തിൽ ഇറങ്ങി മു ങ്ങിപ്പൊങ്ങുന്നതിനു മുമ്പായി, ഈ മായാവൈഭവത്തെ കാട്ടികൊടുത്തതും പ്രസിദ്ധമായ സംഗതിയാണ്. മു ങ്ങിപ്പൊങ്ങുന്ന ഒരു മുഹൂർത്തത്തിന്നുള്ളിൽ ബ്രാഫ്മണൻ, ശ്വ പച, രാജാവ് , എന്നിങ്ങിനെ മൂന്നു ജന്മമെടുത്ത് അ നവധി സന്താനങ്ങളെ സമ്പാദിച്ച് , അനേകകാലം ജീ വിച്ചിരുന്ന, പലപ്രകാരേണയുള്ള ജീവിതസമ്പ്രദായം സ്വീകരിച്ചു ബുദ്ധിമുട്ടിയും, സുഖിച്ചും, ദുഃഖിച്ചും ജീവിച്ച തായി ഗാധിക്കു സ്വാനുഭവപ്പെടുത്തി കൊടുത്തിട്ടുണ്ട്. മാർക്കണ്ഡേയൻ മുതലായി വേറേ ചിലർക്കും മായാവൈഭവം നിന്തിരുവടി കാട്ടിക്കൊടുത്തിട്ടുണ്ട്. ഹേ! രാഘവ! മായോ പാധികനായി നിന്തിരുവടി ഒരു കാലം ജഗത്തെ സൃഷ്ടി ച്ചും, മറ്റൊരു കാലം രക്ഷിച്ചും, വേറൊരുകാലം സംഹരി ച്ചും, ഇങ്ങിനെ സൃഷ്ടിസ്ഥിതിലയങ്ങളെന്ന മൂന്നു അവസ്ഥ കൾക്കും കാരണഭ്രതനായ നിന്തിരുവടിയെ കാണ്മാൻസാ ധിച്ചതിൽ എനിക്കു വളരെ കൃതാർത്ഥതയുണ്ട്.

       എന്നിങ്ങിനെ യോഗിയുമായി അന്യോന്യം പല സംഭാ

ഷണങ്ങളും ചെയ്തതിന്നു ശേഷം ഭഗവാനും വസിഷ്ഠഗുരുവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/300&oldid=161679" എന്ന താളിൽനിന്ന് ശേഖരിച്ചത്